കെണിയൊരുക്കി റോഡിലെ കുഴി

വില്യാപ്പള്ളി: വടകര വില്യാപ്പള്ളി മെയിൻ റോഡിൽ നടക്കുതാഴക്കു സമീപത്തെ കുഴി അപകടക്കെണിയാകുന്നു. മഴപെയ്തു വെള്ളം റോഡിൽ നിറഞ്ഞുകവിയുന്നതിനാൽ കുഴി കാണാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. മാത്രമല്ല, വലിയ വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചെടുക്കുന്നതും അപകടത്തിന് കാരണമാവുന്നു. രാത്രിയിൽ ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാറില്ല. നേരത്തേ റോഡ് നന്നാക്കിയപ്പോൾ ഇവിടെ മാത്രം ഒഴിവാക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കുഴി ഉടൻ അടച്ചില്ലെങ്കിൽ വലിയ അപകടമുറപ്പാണെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.