ഏറെ അപകടകരമായ കാലത്താണ്​ നാം ജീവിക്കുന്നതെന്ന് മന്ത്രി ബാലൻ

വടകര: ഏറെ അപകടംപിടിച്ച കാലത്താണ് നാം ജീവിക്കുന്നതെന്നും ഇതിനെതിരായ പ്രതിരോധ നിര രൂപപ്പെടേണ്ടത് കാലഘട്ടത്തി‍​െൻറ ആവശ്യമാണെന്നും മന്ത്രി എ.കെ. ബാലൻ. വടകരയിൽ അബൂദബി ശക്തി, ശക്തി തായാട്ട്, ശക്തി എരുമേലി, ശക്തി ടി.കെ. രാമകൃഷ്ണൻ എന്നീ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വവാദികൾ പറയുന്ന ഏകശൈലീ ദേശീയതല്ല, ബഹുസ്വരതയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. രാജ്യത്ത് കൃത്രിമ ദേശീയത രൂപപ്പെടുത്തിയിരിക്കുകയാണെന്ന് അടുത്തകാലത്ത് അഭിപ്രായപ്പെട്ടത്, നേരത്തേ ഞാനുൾപ്പെടെ ആർ.എസ്.എസ് അനുഭാവിയെന്നു കരുതിയ ചരിത്രകാരനായ എം.ജി.എസാണ്. ഫലപ്രദമായി ഇടപെടാൻ പ്രതിപക്ഷത്തിനോ ഇടതുപക്ഷ ശക്തികൾക്കോ കഴിയുന്നില്ലെന്ന ആശങ്കയാണ് എം.ജി.എസ് പങ്കുവെക്കുന്നത്. നോട്ട് നിരോധനത്തിനെതിരെ എം.ടി. വാസുദേവൻ നായരും സച്ചിദാനന്ദനുമുൾപ്പെടെയുള്ളവർ രംഗത്തുവന്നു. എഴുത്തി‍​െൻറ ലോകത്ത് മാത്രം ഒതുങ്ങിനിന്ന എഴുത്തുകാരെ സമൂഹത്തി‍​െൻറ പ്രശ്നങ്ങളിൽ ഇടപെടാമെന്ന് കാണിച്ചുതന്നത് തായാട്ട് ശങ്കരനാണ്. അത്തരം പ്രവർത്തനത്തി‍​െൻറ തുടർച്ചയുള്ളവർക്കാണിവിടെ അവാർഡ് ലഭിച്ചതെന്നത് ഏറെ സന്തോഷം തരുന്നതായും മന്ത്രി പറഞ്ഞു. ടി.ഡി. രാമകൃഷ്ണൻ, സി.പി. അബൂബക്കർ, എം. കൃഷ്ണൻകുട്ടി, സുനിൽ കെ. ചെറിയാൻ, അഷ്ടമൂർത്തി, നീലൻ, ഡോ. രാധിക സി. നായർ, ഡോ. കെ.എം. അനിൽ, കെ.എം. ലെനിൽ, ലീലാകുമാരി എന്നിവരാണ് അവാർഡ് ജേതാക്കൾ. പി. കരുണാകരൻ എം.പി അധ്യക്ഷതവഹിച്ചു. കെ. ശ്രീധരൻ അനുമോദന പ്രഭാഷണം നടത്തി. എം.എൽ.എമാരായ സി.കെ. നാണു, ഇ.കെ. വിജയൻ, അവാർഡ് കമ്മിറ്റി കൺവീനർ എ.കെ. മൂസ മാസ്റ്റർ, വി.പി. കൃഷ്ണകുമാർ, സുരേഷ് പാടൂർ, പി.കെ. ദിവാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.