സീനിയർ സിറ്റിസൺ കലക്ടറേറ്റ് ധർണയും അവകാശ പ്രഖ്യാപനവും 16ന്

കൽപറ്റ: മുതിർന്ന പൗരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 16ന് കലക്ടറേറ്റ് ധർണയും അവകാശ പ്രഖ്യാപനവും നടത്തുമെന്ന് സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി 16ന് രാവിലെ 10ന് ധർണ ഉദ്ഘാടനം ചെയ്യും. 60ഉം 75ഉം വയസ്സിന് ഇടയിലുള്ള മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമ പെൻഷൻ 3000 രൂപയായും 75നു മുകളിലുള്ളവർക്ക് 4000 രൂപയായും വർധിപ്പിക്കുക, ക്ഷേമപെൻഷൻ അനുവദിക്കുന്നതിന് അപേക്ഷക‍​െൻറ വ്യക്തിഗത വരുമാനം മാത്രം മാനദണ്ഡമാക്കുക, തടഞ്ഞുെവച്ച പെൻഷൻ സത്യവാങ്മൂലം നൽകാത്തതി​െൻറ പേരിൽ പിടിച്ചുെവച്ചത് ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, വയോമിത്രം പരിപാടി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുക, മുതിർന്ന പൗരന്മാർക്ക് പോഷകാഹാര പദ്ധതി നടപ്പാക്കുക, കർഷക ക്ഷേമനിധിയിൽ അടച്ച തുക കാലാവധി പൂർത്തിയായവർക്ക് തിരിച്ചുനൽകുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി വിഹിതത്തി​െൻറ 10 ശതമാനം മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുക തുടങ്ങിയ നാൽപതോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് ധർണയും അവകാശ പ്രഖ്യാപനവും നടത്തുന്നത്. വാർത്തസമ്മേളനത്തിൽ സീനിയർ സിറ്റിസൺ ഫോറം ജില്ല പ്രസിഡൻറ് കെ.ആർ. ഗോപി, കെ. കുഞ്ഞികൃഷ്ണൻ, എ.പി. വാസുദേവൻ, കെ.വി. മാത്യു, പി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. വ്യാജ കറുകപ്പട്ട സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കണം കൽപറ്റ: മാരക രോഗങ്ങൾക്ക് കാരണമാകുന്ന കാസിയ (വ്യാജ കറുകപ്പട്ട) സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നടപടിയെടുക്കുന്നത് ഊർജിതമാക്കണമെന്ന് കാസിയ നിരോധനത്തിനായി ബോധവത്കരണം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയനാര്‍ഡോ ജോൺ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാസിയ ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ ശരീരത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കാസിയ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലായി ടൺ കണക്കിന് കാസിയയാണ് ഗോഡൗണുകളിൽ പലവിധ ഉൽപന്നങ്ങളും നിർമിക്കാൻ സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിലും ഇത് വ്യാപകമായുണ്ട്. ആയുർവേദ മരുന്നുകളിലും മസാലകളിലും മറ്റും യഥാർഥ കറുകപ്പട്ടക്കു പകരം കാസിയ ഉപയോഗിക്കുന്നത് തടഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിറക്കി. ഇത് പ്രകാരം കാസിയ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമാണ് നിർദേശം. ആയുഷ് വകുപ്പി​െൻറ നിർദേശങ്ങൾ പാലിച്ച് അധികൃതർ ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് സമര ഐക്യ സംഗമം നാളെ കൽപറ്റയിൽ കനയ്യ കുമാർ ഉദ്ഘാടനം ചെയ്യും കൽപറ്റ: സംഘ്പരിവാർ ഫാഷിസത്തിനും കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കുമെതിെര എ.ഐ.വൈ.എഫി​െൻറ നേതൃത്വത്തിൽ ആഗസ്റ്റ് 13ന് കൽപറ്റയിൽ സമര ഐക്യസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലിന് കൽപറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന സംഗമം ജെ.എൻ.യുവിലെ മുൻ യൂനിയൻ ചെയർമാനും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാർ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് കനയ്യ കുമാർ ജില്ലയിലെത്തുന്നത്. കേന്ദ്ര ഭരണാധികാരികൾ അപകടകരമായ വഴികളിലൂടെയാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. ജനവിരുദ്ധമായ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പ് യു.പി.എ സർക്കാരിനെക്കാൾ വേഗത്തിലാണ് ബി.ജെ.പി ഭരണകൂടം നയിക്കുന്നത്. ജനജീവിതത്തെ ദുരിതപൂർണമാക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തി​െൻറ മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യവും തകർത്ത് ന്യൂനപക്ഷങ്ങളും ദലിതരും നിരന്തരം ആക്രമിക്കപ്പെടുന്നു. ഫാഷിസത്തെ ചെറുക്കാൻ ഇടതുപക്ഷ- മതനിരപേക്ഷ- പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയർന്നുവരണമെന്ന കാഴ്ചപ്പാടിലാണ് സമര ഐക്യ സംഗമം സംഘടിപ്പിക്കുന്നത്. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ, എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ചെയർമാൻ വിജയൻ ചെറുകര, വിനു ഐസക്, എൻ. ഫാരിസ്, ലെനി സ്റ്റാൻലി ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.