ഓട്ടോതൊഴിലാളി സമരം ഒത്തുതീർന്നു അനധികൃതമായി നല്‍കിയ അഞ്ച് പെര്‍മിറ്റുകള്‍ റദ്ദാക്കും -തൊഴിലാളികൾ പണിമുടക്കി ബത്തേരി ആർ.ടി.ഒാഫിസ് ഉപരോധിച്ചു സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി പെര്‍മിറ്റ് അനുവദിച്ചെന്നാരോപിച്ച് സംയുക്ത ഓട്ടോതൊഴിലാളി കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി ജോയൻറ് ആര്‍.ടി. ഓഫിസ് ഉപരോധിച്ചു. ആര്‍.ടി.ഒ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് ബത്തേരി ടൗണില്‍ അനധികൃതമായി പെര്‍മിറ്റ് അനുവദിക്കുന്ന ബത്തേരി ജോയൻറ് ആര്‍.ടി. ഓഫിസിെൻറ നടപടിയില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കി ഉപരോധിച്ചത്. വെള്ളിയാഴ്ച ഓട്ടോകളൊന്നും നിരത്തിലിറങ്ങിയില്ല. രാവിലെ 11 മണിയോടെ തൊഴിലാളികള്‍ ഓഫിസിലെത്തി സമരം തുടങ്ങി. നിലവില്‍ ബത്തേരിയില്‍ 601 ഓട്ടോകളുണ്ട്. ഇതുകൂടാതെ പലരും ഹൈകോടതിയെ സമീപിച്ച് പെര്‍മിറ്റുകള്‍ വാങ്ങിയിരുന്നു. എന്നാല്‍, പലരും നിലവിലുള്ള പെര്‍മിറ്റുകള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുകയും പിന്നീട് വീണ്ടും പെര്‍മിറ്റ്് വാങ്ങുകയുമാണുണ്ടായത്. പെര്‍മിറ്റുകള്‍ അനധികൃതമായി നല്‍കുന്നതിനെതിരെ മാസങ്ങള്‍ക്കുമുമ്പ് ഓട്ടോതൊഴിലാളികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍, വീണ്ടും കോടതി ഉത്തരവിെൻറ ചുവടുപിടിച്ച് പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങിയതോടെയാണ് ഓട്ടോതൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നല്‍കിയ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. 12 മണിയോടെ കല്‍പറ്റ ആര്‍.ടി.ഒ. സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. നിലവിലെ പെര്‍മിറ്റുകള്‍ വിറ്റശേഷം വീണ്ടും വാങ്ങിയ അഞ്ച് പെര്‍മിറ്റുകള്‍ റദ്ദാക്കും. പുതിയതായി പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുമുമ്പ് മുനിസിപ്പാലിറ്റിയെ അറിയിക്കണമെന്ന ഉപാധിയും വെച്ചാണ് ചര്‍ച്ച അവസാനിപ്പിച്ചത്. ഇതില്‍ ആര്‍.ടി.ഒ ബോര്‍ഡും മുനിസിപ്പാലിറ്റിയും സംയുക്തമായി തീരുമാനമെടുക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. കല്‍പറ്റ ആര്‍.ടി.ഒ എം. മനോഹരനുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ബത്തേരി ജോയൻറ് ആര്‍.ടി.ഒ എ.പി. സുബാഷ് ബാബു, ബത്തേരി എസ്.ഐ. ബിജു ആൻറണി, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഉപരോധം ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കോഒാഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് അധ്യക്ഷതവഹിച്ചു. അബ്ദുല്ല മാടക്കര, ജയപ്രകാശ്, ഉമ്മര്‍ കുണ്ടാട്ടില്‍, വിനോദ് എന്നിവര്‍ സംസാരിച്ചു. FRIWDL16 കല്‍പറ്റ ആര്‍.ടി.ഒയുമായി തൊഴിലാളികളും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ച കാട്ടിക്കുളത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു മാനന്തവാടി:- തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് ഓട്ടോസ്റ്റാൻഡിനുസമീപം കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകരുന്നു. അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പൈപ്പ് നന്നാക്കാൻ അധികൃതർ തയാറാകാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപെട്ട ഉടനെ സമീപവാസികൾ ജലവിഭവവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ലെന്ന് ഓട്ടോഡ്രൈവർമാർ പറഞ്ഞു. വെള്ളം റോഡിലൂടെ ഒഴുകുന്നതോടെ വിവിധയിടങ്ങളിൽ കുഴികളും രൂപപ്പെട്ടു. ദിനംപ്രതി നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതിനാൽ റോഡ് അനുദിനം തകർന്നുകൊണ്ടിരിക്കുകയാണ്. മഴ തുടങ്ങിയതോടെ വേഗം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ റോഡിെൻറ ബാക്കിഭാഗങ്ങളെല്ലാം തകരാനാണ് സാധ്യത. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തുള്ള ഓട്ടോ തൊഴിലാളികളുടെയും കാൽനടയാത്രക്കാരുടെയും ദേഹത്തുപതിക്കുന്നത് പതിവായിരിക്കുകയാണ്. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാൻ അധികൃതർ തയാറായില്ലെങ്കിൽ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ഓട്ടോഡ്രൈവർമാർ. FRIWDL17 കുടിവെള്ളപൈപ്പ് പൊട്ടി വെള്ളമൊഴുകി റോഡ് തകർന്ന നിലയിൽ അധ്യാപക ഒഴിവ് സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി ഗവ. ഹൈസ്‌കൂളില്‍ മലയാളം, കണക്ക്, അറബിക് എന്നീ ഒഴിവുകളിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 14ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ വെച്ച് നടക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. മസ്ദൂര്‍ ഉദ്യോഗാർഥി യോഗം സുല്‍ത്താന്‍ ബത്തേരി: ജില്ല കെ.എസ്.ഇ.ബി മസ്ദൂര്‍ ഉദ്യോഗാര്‍ഥികളുടെ യോഗം ഞായറാഴ്ച പത്ത് മണിക്ക് പനമരം വിജയ അക്കാദമിയില്‍ ചേരും. വനാവകാശ നിയമം; നീതിവേദി പഠന റിപ്പോർട്ട് സമർപ്പിച്ചു കൽപറ്റ: വനാവകാശനിയമം ജില്ലയിൽ നടപ്പാക്കിയത് സംബന്ധിച്ച് നീതിവേദി നടത്തിയ ഗവേഷണ പഠന റിപ്പോർട്ട് ജില്ല കലക്ടർ സുഹാസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, വൈസ് പ്രസിഡൻറ് അസ്മത്ത്, പട്ടികവർഗ മെംബർമാർ, ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ എന്നിവർക്ക് സമർപ്പിച്ചു. വനാവകാശനിയമത്തെപ്പറ്റി വനാവകാശകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആദിവാസികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ശരിയായ അവബോധമില്ല, വനാവകാശ കമ്മിറ്റികളിൽ മിക്കവയും നിർജീവമാണ്, ഇനിയും വനാവകാശങ്ങൾ ലഭിക്കാൻ ഒട്ടേറെ പേരുണ്ട് തുടങ്ങിയവയാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ. ജില്ലയിൽ ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. നീതിവേദി പ്രസിഡൻറ് അഡ്വ. മരിയ, ഡയറക്ടർ അഡ്വ. ഫാ. സ്റ്റീഫൻ മാത്യു, ഗവേണിങ് ബോഡി മെംബർ ഇ.ജി. ജോസഫ്, കോഓഡിനേറ്റർ ജെയിംസ് തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രവർത്തക ക്യാമ്പ് കൽപറ്റ: ജനാധിപത്യകേരള കോൺഗ്രസ് ജില്ലപ്രവർത്തക ക്യാമ്പ് ഞായർ, തിങ്കൾ ദിവസങ്ങളിൽ മാനന്തവാടി വ്യാപാരഭവനിൽ നടത്താൻ പാർട്ടി ജില്ല സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, എം.പി. പോളി, കെ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, ജെയിംസ് കുര്യൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും. സെക്രേട്ടറിയറ്റ് യോഗത്തിൽ ജില്ലപ്രസിഡൻറ് കെ.എ. ആൻറണി അധ്യക്ഷത വഹിച്ചു. ജോർജ് ഈരാശ്ശേരി, എ.പി. കുര്യാക്കോസ്, എം.പി. പീറ്റർ, വിൽസൺ നെടുംകൊമ്പിൽ, കെ.എം. ജോസഫ്, കെ.ജെ. ലോറൻസ്, വി.എം. ജോസ്, എബി പൂക്കൊമ്പിൽ, ഇ.ടി. തോമസ്, പൗലോസ് കുരിശിങ്കൽ, വി.കെ. സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.