മലപ്പുറം: പാണ്ടിക്കാട് അൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത യൂനിഫോം ഏർപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ, ജില്ല ശിശുസംരക്ഷണ ഓഫിസർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമീഷൻ നിർദേശിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാെട്ട സ്കൂളിൽ പഠനനിലവാരത്തിെൻറ അടിസ്ഥാനത്തിൽ ചില കുട്ടികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്തിയതാണ് വിവാദമായത്. ഇതുസംബന്ധിച്ച് ചൈൽഡ്ലൈൻ പ്രവർത്തകർ കഴിഞ്ഞദിവസം സ്കൂളിലെത്തി വിവരം ശേഖരിച്ചിരുന്നു. നേതൃഗുണമുള്ളവരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിെൻറ വിശദീകരണം. കുട്ടികളുടെ പാഠ്യ-പാഠ്യേതര കഴിവുകൾ നോക്കി ഒരു ക്ലാസിൽനിന്ന് ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുത്തത്. ഇവരെ തിരിച്ചറിയാൻ കുപ്പായത്തിെൻറ നിറത്തിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈൽഡ് ലൈനിൽനിന്ന് പരാതി ലഭിച്ചയുടൻ രണ്ട് തരത്തിലുള്ള യൂനിഫോം പിൻവലിക്കാൻ മാനേജ്മെൻറ് തീരുമാനിച്ചിരുന്നതായി ചെയർമാൻ അബ്ദുറഹ്മാൻ ഉണ്ണിക്കോയ തങ്ങൾ വെളിപ്പെടുത്തി. ഇത് നടപ്പാക്കാൻ വൈകിയതിന് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.