ലേബർ കോടതിയിൽ പ്രിസൈഡിങ് ഓഫിസറെ നിയമിക്കണം ^കെ.എൻ.ഇ.എഫ്

ലേബർ കോടതിയിൽ പ്രിസൈഡിങ് ഓഫിസറെ നിയമിക്കണം -കെ.എൻ.ഇ.എഫ് കോഴിക്കോട്: കണ്ണൂർ, കോഴിക്കോട് ലേബർ കോടതികളിൽ നാലു മാസമായി പ്രിസൈഡിങ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പരിഹരിക്കണമെന്ന് കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ‍ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം ലേബർ കോടതിക്ക് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കോഴിക്കോട്ട് ഒരു സിറ്റിങ് നടത്തിയിട്ടില്ല. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടുള്ള കേസുകൾ തീർപ്പാക്കാൻ വൈകുന്നത് തൊഴിൽമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സുധാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എ. മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. എം. അഷ്റഫ്, പ്രമോദ്, സനൽ, അബ്രഹാം, സൈജേഷ് എന്നിവർ സംസാരിച്ചു. ......................... p3cl13
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.