യു.​പി മ​ദ്​​റ​സ​ക​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക​ൾ ചി​ത്രീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

ലഖ്നോ: ഉത്തർപ്രദേശിലെ എല്ലാ മദ്റസകളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും ഇത് പൂർണമായും വിഡിയോയിൽ ചിത്രീകരിക്കണമെന്നും നിർദേശം. ന്യൂനപക്ഷ ക്ഷേമ മന്ത്രി ലക്ഷ്മി നാരായൺ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് മദ്റസ ശിക്ഷ പരിഷത്ത് സർക്കുലർ ഇറക്കി. രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യണം. സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കണം. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് അർപ്പിക്കണം. ഇതെല്ലാം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വിഡിയോയിൽ ചിത്രീകരിക്കുകയും ഫോേട്ടാ എടുക്കുകയും ചെയ്യണം. സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അവർക്ക് പഠിക്കാൻ ഇത് സഹായകമാകും. സർക്കാർ തീരുമാനത്തി​െൻറ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നവരുടെ ദേശസ്നേഹം സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. സർക്കാർ ഫണ്ട് നൽകുന്നതുകൊണ്ടാണ് മദ്റസകൾക്ക് പ്രത്യേക നിർദേശം നൽകുന്നത്. മദ്റസയിൽ നടക്കുന്ന പരിപാടികൾ ഭാവിയിൽ കൂടുതൽ സജീവമാക്കുന്നതിനാണ് വിഡിയോ ചിത്രീകരിക്കുന്നത്. ആധുനിക സാേങ്കതിക വിദ്യയുടെ കാലത്ത് ഇത് അത്യാവശ്യമാണ്. ഇൗ വിഡിയോകൾ വിദ്യാർഥികൾക്കിടയിൽ ഷെയർ ചെയ്യണം. ഇത് വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ 8000ത്തോളം മദ്റസകൾ ഉണ്ടെന്നാണ് കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.