കോഴിക്കോട്: 21ാം നൂറ്റാണ്ട് അമേരിക്കയുടേതല്ലെന്ന അഭിപ്രാൈയക്യവുമായി ചർച്ചസംഗമം. മൻസൂർ പള്ളൂരിെൻറ '21ാം നൂറ്റാണ്ട് ആരുടേത്' പുസ്തകം അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമെൻററി പ്രദർശനത്തിനുശേഷം നടന്ന ചർച്ചയിലാണ് പ്രമുഖരുടെ അഭിപ്രായപ്രകടനം. വെറുപ്പിെൻറ വ്യാപാരികൾ രാജ്യത്ത് ഇരുട്ട് പരത്തിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രായേലും ഫലസ്തീൻ ജനതക്ക് നരകയാതന നൽകുകയാണെന്നും നൂറ്റാണ്ട് ആരുടേതെന്ന ചോദ്യം വളരെ ഗൗരവത്തിൽ ചർച്ചചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറ്റാണ്ടിലെ പ്രതിരോധങ്ങെള ആര് നയിക്കുമെന്നതാണ് പ്രധാന ചോദ്യമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. അമേരിക്കയുടെ സമ്പത്തും ആയുധവുമെല്ലാം കണ്ണഞ്ചിപ്പിക്കുന്നതാണെങ്കിലും വിയറ്റ്നാം എന്ന െകാച്ചുരാജ്യത്തിനു മുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും മനുഷ്യെൻറ ഉള്ളിലെ നീതിബോധം ഉണർന്നാൽ ഒരു ആറ്റംേബാംബിനും ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിമുറുക്കാനുള്ള അമേരിക്കയുെട ശ്രമം വിജയം കാണാനുള്ള സാധ്യത വളരെ കുറവാണെന്ന് സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. മുതലാളിത്തമല്ല ലോകത്തിന് പരിഹാരം. മുതലാളിത്തം ഭൂരിപക്ഷത്തിെൻറയും ദുഃഖമാണ്. എല്ലാം വാരിപ്പിടിച്ച ചെറിയ വിഭാഗത്തിനുവേണ്ടിയുള്ളതാണ് മുതലാളിത്തവാദമെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ട് ആരുടേതാണെന്ന ചോദ്യത്തിന് ഉത്തരം കാണുക എളുപ്പമല്ലെന്നും അത് തങ്ങളുടേതാണെന്ന് അമേരിക്കപോലും അവകാശപ്പെട്ടിട്ടില്ലെന്നും മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ട്രംപ് മുതൽ മോദി വരെയുള്ളവർ പ്രത്യയശാസ്ത്രത്തിെൻറയോ ദർശനത്തിെൻറയോ പിൻബലത്തിലല്ല ജയിച്ചത്. മറിച്ച് അതിവൈകാരികതയും തീവ്രദേശീയതയും ഉയർത്തിയാണ്. തീവ്രദേശീയതക്ക് ഇന്ത്യയിലെന്നല്ല എവിെടയും ഭാവിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൗ നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് നിരവധി ലോകപ്രശസ്തർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ്ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. ഇൗ വിഷയം വിശകലനം ചെയ്യുേമ്പാൾ ജനാധിപത്യത്തെയും മതേതരത്വത്തെയും ഇന്ത്യൻ ഭരണകൂടം എങ്ങനെയാണ് കാണുന്നെതന്ന് ചർച്ച ചെയ്യപ്പെടണമെന്ന് വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. സോമൻ പന്തക്കൽ, അഡ്വ. കെ.വൈ. സുധീന്ദ്രൻ, പി.എം. നജീബ് തുടങ്ങിയവരും സംസാരിച്ചു. മാഹി ജവഹർലാൽ നെഹ്റു സ്റ്റഡി സെൻററും കോഴിക്കോട് കഫേ േമാക്കാ പ്രൊഡക്ഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ '21ാം നൂറ്റാണ്ട് ആരുേടത്' ഡോക്യുമെൻററിയുടെ സീഡി പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.