യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ എസ്.എഫ്.െഎ- എ.െഎ.എസ്.എഫ് സംഘട്ടനം കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ എ.െഎ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.െഎ പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. നാല് എ.െഎ.എസ്.എഫ് പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് സ്വദേശി ശ്രീനാഥ് ( 20), പാലക്കാട് കമ്മാടിക്കൽ അഷ്ഫാഖ് (21), ആനക്കയം അജീർ (20), പേയ്യാളി മുഹമ്മദ് അസീസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. യൂനിറ്റ് പ്രസിഡൻറായ ശ്രീനാഥിന് ഇരുമ്പ് വടികൊണ്ട് തലക്ക് അടിയേറ്റു. ഇൗ വിദ്യാർഥിയുെട പല്ലുകൾ നഷ്ടമായി. യൂനിറ്റ് സെക്രട്ടറിയാണ് മുഹമ്മദ് അസീസ്. വ്യാഴാഴ്ച ഉച്ചക്കാണ് ആക്രമണമുണ്ടായത്. തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എ.െഎ.എസ്.എഫിെൻറ യൂനിറ്റ് കമ്മിറ്റി രൂപവത്കരിച്ച ശേഷം എസ്.എഫ്.െഎ പലവട്ടം ആക്രമണം നടത്തിയതായി എ.െഎ.എസ്.എഫ് ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.