വാക്കുകൾക്കപ്പുറം ഇൗ സ്​നേഹവും സന്തോഷവും

കൊച്ചി: ''സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. മകളുടെ ജീവൻ തിരിച്ചുതന്ന ഷാബാസിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തി​െൻറ ഭാഗമാണ് ഷാബാസ്. പ്രാർഥനകളിൽ എന്നും അദ്ദേഹം കാണും''- വികാരനിർഭര അന്തരീക്ഷത്തിൽ ഹൈദരാബാദ് സ്വദേശി കിരൺ, ഷാബാസി​െൻറ കരങ്ങൾ നെഞ്ചോടുചേർത്ത് പറഞ്ഞു. സംസാരത്തിനിടെ അദ്ദേഹത്തി​െൻറ വാക്കുകൾ ഇടറി. ഇരുവരുടെയും സന്തോഷാശ്രുക്കളിൽ മൗനം വാചാലമായി. രക്തമൂലകോശ ദാതാക്കളുടെ ഏറ്റവും വലിയ സംഘടനയായ 'ദാത്രി'യാണ് കാഴ്ചക്കാരെ ഇൗറനണിയിച്ച ഇൗ സമാഗമത്തിന് വഴിയൊരുക്കിയത്. രക്തമൂല കോശങ്ങൾ ദാനം ചെയ്ത ഷാബാസും സ്വീകർത്താവ് ഹൈദരാബാദുകാരി 12 വയസ്സുള്ള മാനസി കരംചേദുമാണ് കൊച്ചിയിൽ ആദ്യമായി കണ്ടുമുട്ടിയത്. വർഷം 2005. ഹൈദരാബാദ് സ്വദേശി കിരണി​െൻറ അഞ്ചുമാസം പ്രായമായ മകൾ മാനസിക്ക് തലാസീമിയ മേജർ എന്ന രോഗം കണ്ടെത്തുന്നു. അനുയോജ്യമായ രക്തമൂല കോശദാതാവിനെ ലഭിക്കുന്നതുവരെ മകൾക്ക് രക്തം സ്വീകരിക്കണമെന്നാണ് ഡോക്ടർമാർ നിർേദശം നൽകിയത്. 2015ൽ ആലുവ പുക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന 23കാരൻ ടി.എസ്. ഷാബാസ് ദാത്രി സംഘടിപ്പിച്ച അവബോധന പരിപാടിയിൽ പെങ്കടുത്ത് പേര് രജിസ്റ്റർ ചെയ്തു. ഒരു വർഷമാകാറായപ്പോഴാണ് രക്തസംബന്ധമായ അസുഖം ബാധിച്ച കൊച്ചുകുട്ടിക്ക് ചേരുന്ന സാമ്യമായ രക്തമൂലകോശം തേൻറതാെണന്ന് കണ്ടെത്തിയെന്ന സന്ദേശം ദാത്രി ഷാബാസിനെ അറിയിച്ചത്. കുടുംബത്തി​െൻറ പൂർണ പിന്തുണയോടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഷാബാസ് ഏറ്റെടുക്കുകയായിരുന്നു. ''മറ്റൊരാൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തിയെന്നറിഞ്ഞപ്പോൾ സന്തോഷമായി. എ​െൻറ ഭാഗത്തുനിന്നുള്ള ചെറിയ പരിശ്രമം മൂലം നല്ലൊരു ജീവിതം നയിക്കുന്ന മാനസിയെ കണ്ടത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണ്''-ഷാബാസ് പറഞ്ഞു. നിയമപ്രകാരം ദാതാവി​െൻറയും സ്വീകർത്താവി​െൻറയും വിവരം ഒരു വർഷത്തിനുശേഷമാണ് പുറത്തുവിടുക. തുടർന്ന്, ദാതാവും സ്വീകർത്താവും പരസ്പരം കണ്ടുമുട്ടണമെന്ന ആവശ്യം അറിയിക്കുകയായിരുന്നു. മാനസി പൂർണമായി സുഖപ്പെട്ട വിവരം ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് രണ്ടുപേരുടെയും കുടുംബാംഗളുടെയും കൂടിക്കാഴ്ച കൊച്ചിയിൽ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.