കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​: എസ്​.എഫ്.ഐക്ക്​ മുന്നേറ്റം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐ മുന്നേറ്റം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 40 കോളജുകളിൽ 30 കോളജ് യൂനിയനുകളും എസ്.എഫ്.ഐ സ്വന്തമാക്കിയതായി അവർ അവകാശപ്പെട്ടു. എസ്.എഫ്.ഐക്ക് 36 യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരുണ്ട്. ജില്ലയിലെ വിവിധ കോളജുകളില്‍നിന്നായി 18 യൂനിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ സാധിച്ചതായി യു.ഡി.എസ്.എഫ് അവകാശപ്പെട്ടു . ആറ് കോളജുകളില്‍ കെ.എസ്.യു യൂനിയന്‍ ഭരണം സ്വന്തമാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, മടപ്പള്ളി ഗവ. കോളജ്, പേരാമ്പ്ര സി കെ ജി കോളജ്, കോടഞ്ചേരി ഗവ. കോളജ്, ചേളന്നൂർ എസ്.എൻ കോളജ്, മൊകേരി ഗവ. കോളജ്, കുന്ദമംഗലം ഗവ. കോളജ്, ബാലുശ്ശേരി ഗവ. കോളജ്, കൊടുവള്ളി ഗവ. കോളജ്, കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളജ്, മുക്കം ഐ.എച്ച്.ആർ.ഡി കോളജ്, താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജ്, വടകര കോ-ഓപറേറ്റീവ് കോളജ്, സി.എസ്.ഐ മുക്കാളി ഒഞ്ചിയം, ഗോകുലം ആർട്സ് കോളജ് ബാലുശേരി, എസ്.എൻ.ഇ.എസ് കുന്ദമംഗലം, ബൈത്തുന്നീസ ആർട്സ് കോളജ് നരിക്കുനി, എ.ഡബ്ല്യു.എച്ച് കല്ലായി തുടങ്ങിയ കാമ്പസുകളിൽ എസ്.എഫ്.ഐ വിജയം അവകാശപ്പെട്ടു. നേരത്തെ തെരഞ്ഞെടുപ്പ് നടന്ന ദേവഗിരി സ​െൻറ് ജോസഫ്സ് കോളജിൽ ഒമ്പതിൽ ഏഴ് സീറ്റും എസ്.എഫ്.െഎ നേടിയിരുന്നു. ജില്ലയിലെ നാല് കോളജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ നേരത്തെ യൂനിയൻ നേടിയിരുന്നു. തിരുവമ്പാടി അല്‍ഫോണ്‍സ കോളജ്, മുക്കം എം.എ.എം.ഒ കോളജ്, തിരുവമ്പാടി ഡോണ്‍ ബോസ്‌കോ കോളജ്, കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളജ്, തിരുവമ്പാടി ലിസ കോളജ് എന്നിവിടങ്ങളിൽ ചെയര്‍മാനുള്‍പ്പെടെ കെ.എസ്.യു.വിന് കിട്ടിയതായി അവർ അവകാശപ്പെട്ടു. ഗുരുവായൂരപ്പന്‍ കോളജില്‍ യു.യു.സി ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ പിടിച്ചെടുത്തു. പത്ത് അസോസിയേഷനുകളില്‍ ആറെണ്ണവും കെ. എസ്. യു നേടി. വടകര കോ-ഓപറേറ്റീവ് കോളജിലും നാദാപുരം ബി.എഡ് കോളജിലും യു.യു.സി സ്ഥാനങ്ങള്‍ കെ.എസ്.യു നേടി. നാദാപുരം ഗവ. കോളജില്‍ സഖ്യമായി മത്സരിച്ച സീറ്റില്‍ വിജയിച്ച മൂന്നെണ്ണവും കെ.എസ്.യുവിനാണ്. മുന്നേറ്റമുണ്ടായെന്ന് എ.ബി.വി.പിയും അവകാശപ്പെട്ടു. ബാലുശ്ശേരി ഗവ. കോളജിൽ ചെയർമാൻസ്ഥാനവും കോഴിക്കോട് െഎ.എച്ച്.ആർ.ഡി കോളജിൽ ഫൈൻ ആർട്സ് സെക്രട്ടറിസ്ഥാനവും കിട്ടി. തിരുവമ്പാടി െഎ.എച്ച്.ആർ.ഡി കോളജ്, വടകര ശ്രീനാരായണ കോളജ്, ഗുരുവായൂരപ്പൻ കോളജ്, കുന്ദമംഗലം എസ്.എൻ.ഇ.എസ് കോളജ് എന്നിവിടങ്ങളിൽ സ്ഥാനാർഥികൾ ജയിച്ചു. കാമ്പസുകളിൽ വോട്ടുവർധനയുണ്ടായെന്നും ജില്ല കൺവീനർ ടി.കെ. അമൽരാജ് അറിയിച്ചു. ..................... p3cl15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.