കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തിെൻറ ഭാഗമായി ജില്ലയിൽ ഏഴുലക്ഷത്തോളം കുട്ടികൾക്ക് ഗുളിക നൽകി. സെൻറ് ആഞ്ചലാസ് എ.യു.പി സ്കൂളിൽ നടന്ന ജില്ലാതല പരിപാടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ ഉദ്ഘാടനം ചെയ്തു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശൻ അധ്യക്ഷത വഹിച്ചു. ആർ.സി.എച്ച് ഓഫിസർ ഡോ.സരള നായർ, സ്കൂൾ പ്രധാനാധ്യാപിക എ.സി. ഡിവോണ, പി.ടി.എ പ്രസിഡൻറ് എൻ.പി. റിയാസ്, ഡോ. രവി എന്നിവർ സംസാരിച്ചു. ജില്ല മാസ് മീഡിയ ഓഫിസർ സന്തോഷ്കുമാർ സ്വാഗതവും ഡെപ്യൂട്ടി ഓഫിസർ എം.പി. മണി നന്ദിയും പറഞ്ഞു. ദിനാചരണത്തിെൻറ ഭാഗമായി ഒന്നുമുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വിരനിർമാർജനത്തിനുള്ള ആൽബൻറസോൾ ഗുളിക നൽകിയത്. വ്യാഴാഴ്ച കഴിക്കാനാവാത്തവർക്ക് സമ്പൂർണ വിരവിമുക്ത ദിനമായ ആഗസ്റ്റ് 17ന് ഗുളിക നൽകും. സ്കൂളുകൾ, അങ്കണവാടികൾ, ഡേ കെയർ സെൻററുകൾ എന്നിവിടങ്ങളിലൂടെയാണ് ഗുളിക വിതരണം ചെയ്തത്. ആരോഗ്യവകുപ്പിനൊപ്പം വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ കൈകോർത്താണ് വിരവിമുക്ത ദിനാചരണം നടത്തിയത്. p3cl5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.