കൽപറ്റ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐ ആധിപത്യം. മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ് അടക്കം ജില്ലയിൽ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്ന എട്ടു കോളജുകളിലും എസ്.എഫ്.െഎ വിജയം നേടി. 21 വർഷത്തിനിടെ ഇതാദ്യമായാണ് ഡബ്ല്യൂ.എം.ഒ കോളജിൽ എസ്.എഫ്.ഐ മുൻതൂക്കം നേടിയത്. ഫലപ്രഖ്യാപനത്തിനു പിന്നാലെ ജില്ലയിലെ ചില കോളജുകളിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജ്, പുൽപള്ളി പഴശ്ശിരാജ, പുൽപള്ളി ജയശ്രീ, ബത്തേരി സെൻറ് മേരീസ്, ബത്തേരി അൽഫോൻസ, മീനങ്ങാടി എൽദോ മാർ ബസേലിയോസ് കോളജുകളിൽ മുഴുവൻ സീറ്റും എസ്.എഫ്.ഐക്കാണ്. ഡബ്ല്യൂ.എം.ഒ കോളജിൽ ഒമ്പതിൽ ഏഴും പനമരം സി.എം കോളജിൽ എട്ടിൽ അഞ്ചും സീറ്റാണ് എസ്.എഫ്.െഎ നേടിയത്. ബി.എഡ് കോളജുകളിലും എം.എസ്.ഡബ്ല്യൂ സെൻററിലും എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്നു. ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ ബത്തേരി, കൽപറ്റ, പനമരം, പുൽപള്ളി, നടവയൽ ടൗണുകളിൽ പ്രകടനം നടത്തി. സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ െതരഞ്ഞെടുപ്പ് നടന്ന രണ്ട് കോളജിലും എസ്.എഫ്.ഐക്ക് തിളക്കമാര്‍ന്ന വിജയം. സെൻറ് മേരീസ് കോളജില്‍ എസ്.എഫ്.ഐ മത്സരിച്ച 13 സീറ്റില്‍ മുഴുവനും വിജയിച്ചു. കെ.എസ്.യു-എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫിന് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. അല്‍ഫോൻസ കോളജില്‍ മത്സരിച്ച 11 സീറ്റില്‍ പത്തും എസ്.എഫ്.ഐ നേടി. യു.ഡി.എസ്.എഫിന് ഒരു റപ്പ് സീറ്റ് മാത്രമാണിവിടെ കിട്ടിയത്. രണ്ട് കോളജിലും എ.ബി.വി.പിക്ക് സീറ്റൊന്നും ലഭിച്ചില്ല. പൂമല എം.എസ്.ഡബ്ല്യൂ സെൻററിൽ എസ്.എഫ്.ഐ എതിരില്ലാതെ െതരഞ്ഞെടുക്കപ്പെട്ടിരുന്നു. സെൻറ് മേരീസ് കോളജ്: കെ.ഇ. ഇര്‍ഫാന്‍ അലി (ചെയര്‍മാൻ), സ്വാതി രാജേഷ് (വൈസ് ചെയര്‍പേഴ്‌സൻ), അബിന്‍ വൈത്തിരി (ജനറല്‍ സെക്രട്ടറി), കെ.വി. അഞ്ചു (ജോയൻറ് സെക്രട്ടറി), എം.എം. നന്ദകുമാർ, മുഹമ്മദ് ഷാഫി (യു.യു.സിമാർ), എം.എസ്. അര്‍ജുന്‍ (ഫൈന്‍ ആര്‍ട്‌സ്), ഡെവിനൊ പീറ്റര്‍ (ജനറല്‍ ക്യാപ്റ്റൻ), എ.എസ്. നവനീത (എഡിറ്റർ), പി.ബി. ജിഷ്ണു, മുഹമ്മദ് ഇജാസ്, വിഷ്ണു രാജ് (റപ്പുമാർ). അല്‍ഫോൻസ കോളജ്: അശ്വിന്‍ വാസുദേവ് (ചെയര്‍മാൻ), ദൃശ്യ തങ്കച്ചന്‍ (വൈസ് ചെയര്‍പേഴ്‌സൻ), എ.എസ്. അമല്‍ (ജന. സെക്രട്ടറി), ഇസ്ര (ജോ. സെക്രട്ടറി), ഇ.സി. ശിവദന്‍ (യു.യു.സി), സി.സി. അഖില്‍ (ഫൈന്‍ ആര്‍ട്‌സ്), ബാസിത്ത് (ജന. ക്യാപ്റ്റൻ), ദില്‍ജു നാസര്‍ (എഡിറ്റർ). സി.എം, അൽഫോൻസ കോളജുകളിൽ സംഘർഷം പനമരം/സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളജിലും സുൽത്താൻ ബത്തേരി അൽഫോൻസ കോളജിലും വിദ്യാർഥി സംഘർഷം. സി.എം കോളജ് വിദ്യാർഥികൾ നടവയൽ ടൗണിലാണ് ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ, കെ.എസ്.യു- എം.എസ്.എഫ് വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം. ഇവരെ പൊലീസ് വിരട്ടിയോടിച്ചു. സി.എം കോളജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്കായിരുന്നു ജയം. എട്ടിൽ അഞ്ച് സീറ്റുകൾ ഇവർ നേടി. കെ.എസ്.യു-എം.എസ്.എഫ് കൂട്ടുകെട്ടിന് മൂന്ന് സീറ്റുകളാണ് ലഭിച്ചത്. വൈകുന്നേരം ആറുമണിയോടെ 100ഓളം എസ്.എഫ്.ഐ പ്രവർത്തകർ നടവയൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. ഇതേസമയം, കെ.എസ്.യു-എം.എസ്.എഫ് പ്രവർത്തകരും ടൗണിൽ പ്രകടനമായെത്തി. എസ്.എഫ്.ഐ പ്രകടനത്തിനിടയിലേക്ക് കൊടികെട്ടുന്ന കമ്പ് വലിച്ചെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സംഘർഷത്തിന് തുടക്കമായത്. ഇതോടെ ഇരുകൂട്ടരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വിദ്യാർഥികൾ തമ്മിൽ തല്ലിയതോടെ പൊലീസ് ചെറിയരീതിയിൽ ലാത്തിവീശി. തുടർന്നാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. പിരിഞ്ഞുപോയ എസ്.എഫ്.ഐ വിദ്യാർഥികൾ എട്ടുമണിയോടെ പനമരം ടൗണിൽ ഒത്തുകൂടി. ഇവർ പിന്നീട് പ്രകടനവും നടത്തി. വൻ പൊലീസ് സന്നാഹം കാവലുണ്ടായതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. സുല്‍ത്താന്‍ ബത്തേരി അല്‍ഫോൻസ കോളജില്‍ െതരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടന്‍ കാമ്പസിന് പുറത്തെത്തിയ എസ്.എഫ്.ഐ- കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. എസ്.എഫ്.ഐയുടെ കൊടിമരവും മത്സരാര്‍ഥികളുടെ പേരും ഫോട്ടോയുമുള്ള ബോർഡും തകര്‍ത്തു. THUWDL20 ബത്തേരി ടൗണില്‍ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദപ്രകടനം THUWDL21 കൽപറ്റ ടൗണില്‍ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദപ്രകടനം വിജയം കുപ്രചാരണങ്ങള്‍ക്കുള്ള മറുപടി -എസ്.എഫ്.ഐ കല്‍പറ്റ: എസ്.എഫ്.ഐക്കെതിരെ ജില്ലയില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയമെന്ന് ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 11 കോളജുകളിലും വിജയിച്ച് ശക്തമായ താക്കീതാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. 21 വര്‍ഷമായി എം.എസ്.എഫുകാര്‍ നടത്തിയ വിദ്യാര്‍ഥിവിരുദ്ധ പ്രവര്‍ത്തനത്തിേനറ്റ തിരിച്ചടിയാണ് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജിലെ വിജയം. വിജയിച്ച മുഴുവന്‍ കാമ്പസുകളിലും മികച്ച യൂനിയന്‍ പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും സെക്രേട്ടറിയറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.