നീറ്റ്​ പരീക്ഷക്ക്​ പൊതുചോദ്യപേപ്പർ മതിയെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷക്ക് പ്രാദേശികഭാഷകളിൽ പലതരത്തിലുള്ള ചോദ്യപേപ്പർ തയാറാക്കുന്നതിെനതിരെ സി.ബി.എസ്.ഇക്ക് സുപ്രീംകോടതിയുടെ വിമർശനം. പ്രാദേശിക ഭാഷകളിലുള്ള പേപ്പറുകളിലും പൊതുചോദ്യങ്ങൾ മതിെയന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പൊതുപേപ്പർ അല്ലാത്തതിനാൽ പരീക്ഷ എഴുതുന്ന 11.35 ലക്ഷം വിദ്യാർഥികളിൽ 6.11 ലക്ഷം പേർക്കാണ് പ്രയാസം നേരിട്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അടുത്ത അധ്യയനവർഷത്തേക്കുള്ള നീറ്റ് പരീക്ഷ ഏതുരീതിയിലാണ് നടത്തുന്നതെന്ന് ഒക്ടോബർ പത്തിനകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളെ അപേക്ഷിച്ച് പ്രാദേശികഭാഷകളിലുള്ള ചോദ്യങ്ങൾ പ്രയാസമുള്ളതായിരുന്നു എന്ന് കാണിച്ച് വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചപ്പോഴായിരുന്നു പൊതുചോദ്യപേപ്പർ മതിയെന്ന കോടതിയുടെ നിരീക്ഷണം. അതേസമയം, നീറ്റ് പരീക്ഷ അടുത്തപ്രാവശ്യം മുതൽ ഉർദുവിലും നടത്താമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സുപ്രീംേകാടതിയെ അറിയിച്ചിരുന്നു. ഇൗ വർഷം പരീക്ഷ കഴിഞ്ഞതായും അതിലിനി മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമല്ലെന്നും സർക്കാർ വ്യക്തമാക്കി. നീറ്റ് പരീക്ഷ ഉർദുവിലും നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.െഎ.ഒ സുപ്രീംകോടതിെയ സമീപിക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് നീറ്റ് പരീക്ഷ നിലവിൽ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.