മുഖ്യമന്ത്രിയുടേതടക്കം നാല് മന്ത്രിമാരുടെ പേഴ്സനൽ സ്​റ്റാഫ് അംഗങ്ങളും റേമുൻഗണന പട്ടികയിൽ

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനം പുറത്തിറക്കിയ മുൻഗണന പട്ടികയിൽ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകളും. മുഖ്യമന്ത്രിയുടേതടക്കം നാല് മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽപ്പെട്ടവരാണ് 10 മാസമായി സൗജന്യ റേഷനും ആനുകൂല്യങ്ങളും അനധികൃതമായി കൈപ്പറ്റുന്നത്. മുൻഗണന പട്ടികയിൽ ഉൾപ്പെട്ട എം.എൽ.എമാരെയും മന്ത്രിമാരെയും കണ്ടെത്തുന്നതിന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും പേഴ്സനൽ സ്റ്റാഫിൽപ്പെട്ടവരും ദരിദ്രരുടെ ലിസ്റ്റിൽ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതി‍​െൻറ അടിസ്ഥാനത്തിൽ കാർഡ് മാറ്റിവാങ്ങാൻ അപേക്ഷ നൽകണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും പലരും തയാറാകുന്നില്ലെന്ന് ആരോപണമുണ്ട്. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽപ്പെട്ടവരിൽ പലർക്കും 25,000-40,000 രൂപയാണ് പ്രതിമാസ ശമ്പളം. പലരും നാലുചക്രവാഹനം ഉള്ളവരുമാണ്. എന്നാൽ, തങ്ങളുടെ നിയമനം താൽക്കാലികമാണെന്നും അതിനാൽ മുൻഗണന പട്ടികയിൽ നിലനിർത്തണമെന്നുമാണ് പേഴ്സനൽ സ്റ്റാഫി​െൻറ വാദം. പക്ഷേ, അതൊക്കെ അേപ്പാൾ പരിഗണിക്കാമെന്നും അതുവരെ കൈയിലുള്ള മുൻഗണന റേഷൻകാർഡിൽ 'മുൻഗണനേതര സീൽ' പതിപ്പിച്ച് വാങ്ങണമെന്നുമുള്ള കർശന നിലപാടിലാണ് ഭക്ഷ്യമന്ത്രിയും ഉദ്യോഗസ്ഥരും. മുൻഗണന കാർഡിൽ കയറിപ്പറ്റിയ എം.എൽ.എമാരിൽ ചിലർ വ്യാഴാഴ്ചയോടെ വെള്ളക്കാർഡിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. മുൻഗണന പട്ടികയിൽ കടന്നുകൂടിയ അനർഹരായ വ്യക്തികൾക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സ്വയം ഒഴിയുന്നതിനുള്ള സമയപരിധി 20വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ 1.40 ലക്ഷം ആളുകളാണ് മുൻഗണന കാർഡ് തിരിച്ചുനൽകിയത്. ഇതിൽ 43,396 സർക്കാർ ജീവനക്കാരാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാർ മുൻഗണന കാർഡ് തിരികെനൽകിയത്-7684 പേർ. ഏറ്റവും കുറവ് വയനാടാണ്-717. കൊല്ലം-5442, പത്തനംതിട്ട- 2967, ആലപ്പുഴ, കോട്ടയം-2830, ഇടുക്കി-1115, എറണാകുളം-2631, തൃശൂർ-3746, പാലക്കാട്-3507, കോഴിക്കോട്-2830, മലപ്പുറം-3208, കണ്ണൂർ-2200, കാസർകോട്-800 എന്നിങ്ങനെയാണ് മുൻഗണന റേഷൻകാർഡ് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ സർക്കാർ ജീവനക്കാരുടെ എണ്ണം. 20വരെ റേഷൻകാർഡ് ലഭിക്കാത്ത സർക്കാർ ജീവനക്കാർ വകുപ്പ് മേധാവികൾക്ക് സത്യവാങ്മൂലം നൽകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.