ഹാമിദ്​ അൻസാരിക്ക്​ പാർലമെൻറി​െൻറ സ്​നേഹാദരം

ന്യൂഡൽഹി: പടിയിറങ്ങുന്ന ഉപരാഷ്്്ട്രപതി ഹാമിദ് അൻസാരിക്ക് രാജ്യസഭയുടെയും എം.പിമാരുടെയും സ്നേഹാദരം. രാജ്യസഭക്ക് അകത്തും ലോക്സഭ സ്പീക്കറുടെ നേതൃത്വത്തിൽ എം.പിമാർ പാർലമ​െൻറ് അനക്സിലും സംഘടിപ്പിച്ച യാത്രയയപ്പുകളിൽ പ്രധാനമന്ത്രിയും കക്ഷിനേതാക്കളും ഹാമിദ് അൻസാരിയുടെ സംഭാവനകളെ പ്രകീർത്തിച്ചു. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു വെള്ളിയാഴ്ച സ്ഥാനമേൽക്കും. വിവിധ രാഷ്ട്ര സന്ദർശനങ്ങൾക്ക് മുമ്പും പിമ്പും നടത്താറുള്ള കൂടിക്കാഴ്ചകളിൽ സഭാ അധ്യക്ഷൻ കൂടിയായ ഹാമിദ് അൻസാരി പ്രകടിപ്പിച്ച ഉൾക്കാഴ്ച തനിക്ക് വിലപ്പെട്ടതായിരുന്നുവെന്ന് രാജ്യസഭ നൽകിയ യാത്രയയപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലിയ ഒാർമകളുമായി ചെയറിലുണ്ടായിരുന്ന ഹാമിദ് അൻസാരി പടിയിറങ്ങുന്നത് നഷ്ടമായി തോന്നുന്നുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഇൗ സഭയുടെ ഏറ്റവും നല്ല ചക്രവർത്തിയായിട്ടായിരിക്കും അൻസാരി അനുസ്മരിക്കപ്പെടുകയെന്ന് സി.പി.എം േനതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളിലെല്ലാം വ്യത്യസ്ത വീക്ഷണങ്ങളുള്ള ആളായിരുന്നു അൻസാരിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ പറഞ്ഞു. കുറച്ചു മാത്രം സംസാരിക്കുന്ന അൻസാരിയുടെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണെന്ന് ജനതാദൾ-യു നേതാവ് അലി അൻവർ അൻസാരി പറഞ്ഞു. വൈകീട്ട് പാർലമ​െൻറ് അനക്സിൽ എം.പിമാർ നൽകിയ യാത്രയയപ്പിൽ സ്പീക്കർ സുമിത്ര മഹാജൻ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭ നേതാവ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിയുക്ത ഉപരാഷ്്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.