കോഴിക്കോട്: കുടുംബശ്രീയുടെ മഹിള കിസാൻ ശാക്തീകരൺ പരിയോജനയുടെ ഭാഗമായി . ജില്ലയിലെ കർഷകരും, കൃഷി ഗ്രൂപ്പുകളിലും ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികൾ ആഗസ്ത് 12 മുതൽ 31 വരെ ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കാനുള്ള സംവിധാനമാണ് കുടുംബശ്രീ ഒരുക്കുന്നത്. ജില്ലയിലെ 12 ബ്ലോക്കുകളിൽ നിന്നും മൂന്നുവീതം സി.ഡി.എസുകളെ തിരഞ്ഞെടുത്ത് 144 ചന്തകളാണ് പ്രവർത്തനസജ്ജമാകുന്നത്. ഓരോ ചന്തയുടെയും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 75000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ചന്തകളുടെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് 12ന് 9.30 ന് പുതുപ്പാടിയിൽ ജോർജ്ജ് എം. തോമസ് എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.