കോഴിക്കോട്: മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യജീവിതം ആസ്പദമാക്കി റിഥം ഹൗസ് പെർഫോമിങ് ആർട് ഗ്രൂപ്പ് ഒരുക്കുന്ന 'ഇശലുകളുടെ സുൽത്താൻ' നാടകം ആഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 6.30ന് ടാഗോർ സെൻറിനറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹുസുനുൽ ജമാൽ, ബദറുൽ മുനീർ, മലപ്പുറം പടപ്പാട്ട് തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്കാരത്തിനൊപ്പം കവിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അവതരിപ്പിക്കും. അമ്പതോളം കലാകാരന്മാരെ അരങ്ങിലും അണിയറയിലും പെങ്കടുപ്പിക്കും. മജീദ് കോഴിക്കോട് സാേങ്കതിക സംവിധാനവും ശ്രീജിത്ത് പൊയിൽകാവ് രചനയും സംവിധാനവും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ മജീദ് കോഴിക്കോട്, ശ്രീജിത് പൊയിൽകാവ്, സതീഷ്ബാബു, കോഴിക്കോട് അബൂബക്കർ, ബാപ്പു വെള്ളിപ്പറമ്പ്, ബന്ന ചേന്ദമംഗല്ലൂർ സിറാജ്, എ.ടി.എ. കോയ, പി.എം. ഫൈസൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.