സി.കെ.ജി കോളജിൽ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ തൂത്തുവാരി

പേരാമ്പ്ര: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര സി.കെ.ജി ഗവ. കോളജിൽ ഇത്തവണ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ നേടി. പതിനേഴിൽ പതിനേഴു സീറ്റുകളും കരസ്ഥമാക്കി. യൂനിയൻ ഭാരവാഹികൾ: ചെയർമാൻ ബി.എസ്. അഭിജിത്ത്, വൈസ് ചെയർമാൻ എ.ടി. കീർത്തന, ജനറൽ സെക്രട്ടറി ഇ.കെ. ആദർശ്, ജോയൻറ് സെക്രട്ടറി അനുശ്രീ, യു.യു.സി പി.എം. അമൽരാജ്, ഫൈൻ ആർട്സ് അലൻ എസ്. നടക്കൽ, സ്റ്റുഡൻറ് എഡിറ്റർ അരുൺ കെ. ചന്ദ്രൻ, ജനറൽ ക്യാപ്റ്റൻ ശ്യാംജിത്ത് ലാൽമോഹൻ, അസോസിയേഷനുകൾ: ഹിസ്റ്ററി-ജെസ്ബിൻ ആൽബർട്ട്, ഫിസിക്സ് -ആർ.എസ്. ജിതിൻരാജ്, ബികോം-സായന്ത്, ഇക്കണോമിക്സ്- കെ.പി. അരുൺ, ഫസ്റ്റ് ഡി.സി -പി. ഗോവിന്ദ്, സെക്കൻഡ് ഡി.സി -ബി. അബിൻ, തേർഡ് ഡി.സി -ഡി. വിഷ്ണു, മാത്തമാറ്റിക്സ് -കീർത്തന, പി.ജി -ശ്രുതി എന്നിവരാണ് വിജയികൾ. ക്ലസ്റ്റർ ബഹിഷ്കരണം: ഭീഷണി വിലപ്പോവില്ലെന്ന് കെ.പി.എസ്‌.ടി.എ പേരാമ്പ്ര: വിദ്യാഭ്യാസ രംഗത്തെ അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധ നിലപാടിനെതിരെ കെ.പി.എസ്.ടി.എ ആഹ്വാനപ്രകാരം ക്ലസ്റ്റർ ബഹിഷ്കരണം നടത്തിയ അധ്യാപകർക്കെതിരെ മേലധികാരികൾ നടത്തുന്ന ഭീഷണി വിലപ്പോവില്ലെന്ന് പേരാമ്പ്ര ഉപജില്ല കെ.പി.എസ്.ടി.എ യോഗം. പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഒ.എം. രാജൻ, വി.കെ. ബാബുരാജ്, പി. രാമചന്ദ്രൻ, കെ. ജയപ്രകാശ് ബാബു, മനോജ് അഴകത്ത്, കെ. സജീഷ്, വിപിൻ ചന്ദ്, ഇ. മജീദ്, എം. സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.