'ലൈഫ്' പദ്ധതി: അശാസ്ത്രീയ മാനദണ്ഡങ്ങൾ അർഹർക്ക് തിരിച്ചടി അമ്പലവയൽ പഞ്ചായത്തിൽ നിന്ന് ഭവനരഹിതരായ 1177 പേരും വീടും സ്ഥലവുമില്ലാത്ത 871 പേരുമാണ് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത് യു.ഡി.എഫ് പ്രേക്ഷാഭത്തിലേക്ക് കൽപറ്റ: എല്ലാവർക്കും വീടെന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന 'ലൈഫ്' പദ്ധതിയിലെ അശാസ്ത്രീയ മാനദണ്ഡങ്ങൾ അർഹരായ ഒട്ടനവധിപേർക്ക് തിരിച്ചടിയാകുന്നതായി ആേക്ഷപം. സർേവ ലിസ്റ്റ് തയാറാക്കിയപ്പോഴും പദ്ധതി പ്രഖ്യാപിച്ചപ്പോഴും ഇല്ലാത്ത നിബന്ധനകൾ പ്രഖ്യാപിച്ച് പാവപ്പെട്ടവെൻറ വീടെന്ന സ്വപ്നം തകർക്കുന്നതിനെതിരെ പ്രേക്ഷാഭവുമായി രംഗത്തിറങ്ങുമെന്ന് അമ്പലവയൽ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നഗരത്തിൽ അഞ്ചു സെൻറിലും ഗ്രാമപ്രദേശങ്ങളിൽ 25 സെൻറിലും കൂടുതൽ ഭൂമിയുള്ളവർക്ക് 'ലൈഫ്' പദ്ധതി പ്രകാരം ഭൂമി നൽകില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തമായി റേഷൻ കാർഡില്ലാത്തവർക്കും വീട് നൽകില്ല. അപകടാവസ്ഥയിലുള്ള വീടാണെങ്കിൽ പോലും സ്വന്തം പേരിൽ ഭൂമിയുണ്ടെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്നുള്ള വിവരം ഇപ്പോഴാണ് അറിയുന്നത്. റേഷൻ കാർഡില്ലാത്തവർക്ക് വീട് നൽകില്ലെന്ന പ്രഖ്യാപനം അധികൃതർക്ക് കാര്യങ്ങളൊന്നുമറിയില്ലെന്നതിെൻറ ഏറ്റവും വലിയ തെളിവാണ്. വീട് നിർമിക്കാൻ വേണ്ടി കടം വാങ്ങിയുമൊക്കെ ഒരു 10 സെൻറ് ഭൂമി വാങ്ങിയ ആൾക്ക് വീട് നിർമാണം കഴിഞ്ഞ് നമ്പർ ലഭിച്ചാൽ മാത്രമേ റേഷൻ കാർഡ് ലഭിക്കൂ. ഷെഡ് നിർമിച്ച് നമ്പർ വാങ്ങി പുതിയ കാർഡിന് അപേക്ഷിക്കാമെന്നുവെച്ചാൽ അതും നടക്കില്ല. കഴിഞ്ഞ രണ്ടുവർഷമായി പുതിയ റേഷൻ കാർഡ് നൽകിയിട്ടില്ല. അമ്പലവയൽ പഞ്ചായത്തിൽ നിന്ന് ഭവനരഹിതരായ 1177 പേരും വീടും സ്ഥലവുമില്ലാത്ത 871 പേരുമാണ് പദ്ധതിയിൽ അപേക്ഷ നൽകിയത്. ഇത് പൂർണമായി അവഗണിച്ച് വീടില്ലാത്തവരുടെ 98ഉം വീടും സ്ഥലവുമില്ലാത്ത 159ഉം പേരുടെ അപേക്ഷകൾ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദിവാസികളെപ്പോലും തഴഞ്ഞിരിക്കുകയാണ്. റേഷൻ കാർഡ് ഇല്ലാത്തവരെയും ജീർണിച്ച വീട്ടിലും ഷെഡിലും താമസിക്കുന്നവരെയും തഴഞ്ഞ് ലിസ്റ്റ് പരസ്യപ്പെടുത്തിയ സർക്കാർ നടപടി തിരുത്തണം. കൺവീനർ കെ. വിജയൻ, ചെയർമാൻ സി. അസൈനു, എം.യു ജോർജ്, കണക്കിയിൽ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് സീതാ വിജയൻ, പി.എം. തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ഒാണനാളിൽ മിൽമ ഡെയറിക്കുമുന്നിൽ ക്ഷീരകർഷകരുടെ പട്ടിണിസമരം മിൽമ നടത്തുന്നത് കടുത്ത ചൂഷണമെന്ന് സമഗ്ര ക്ഷീരകർഷക സംഘം ജില്ലകമ്മിറ്റി കൽപറ്റ: സമഗ്ര ക്ഷീരകർഷക സംഘം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ മിൽമ വയനാട് ഡെയറിക്കുമുന്നിൽ പട്ടിണിസമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർഷകരിൽനിന്ന് വാങ്ങുന്ന ഒരു ലിറ്റർപാലിന് 16 രൂപ 17 പൈസ ലാഭമുണ്ടാക്കുന്ന മിൽമ സബ്സിഡിയുടെ പേരുപറഞ്ഞും കർഷകരെ ചൂഷണം ചെയ്യുകയാണ്. സബ്സിഡി മുഴുവൻ എടുത്തുകളഞ്ഞ് ഉൽപാദകന് അധികവില നൽകണം. 2016 സെപ്റ്റംബർ ഒന്നുമുതൽ 2017 ആഗസ്റ്റ് 31 വരെ അളന്ന പാലിന് 10 രൂപ അധികവില ബോണസായി അനുവദിക്കണം. നാല് ഫാറ്റുള്ള പാലിന് കർഷകന് ലിറ്ററിന് 31 രൂപ 93 ൈപസ തരുേമ്പാൾ മിൽമ വാങ്ങുന്നത് 48 രൂപ 10 പൈസയാണ്. മിൽമയുടെ തീവെട്ടിക്കൊള്ളക്ക് ക്ഷീരസംഘം പ്രതിനിധികളായി എത്തിയവരും കുടപിടിക്കുന്നു. വയനാട്ടുകാരൻ തെന്നയായ ചെയർമാൻ ഒാണറേറിയം ഇനത്തിൽ പ്രതിവർഷം കൈപ്പറ്റുന്നത് 3.60 ലക്ഷം രൂപയാണ്. ഡയറക്ടർമാർക്ക് സിറ്റിങ് ഫീസ് രണ്ടരലക്ഷം രൂപ. ഇതുമുഴുവൻ സഹിക്കേണ്ടത് ക്ഷീരകർഷകരാണ്. കാർഷിക േമഖല തകർന്നടിഞ്ഞപ്പോൾ ഒരുപാടാളുകൾ ക്ഷീരമേഖലയെ ആശ്രയിക്കുന്നുണ്ടിപ്പോൾ. അവിെട മിൽമയുടെ കടുത്ത ചൂഷണമാണ് നടക്കുന്നത്. മറ്റു ജില്ലകളിൽ കർഷകർക്ക് പാൽ പ്രാദേശികവിപണിയിൽ നല്ല വിലയ്ക്ക് വിൽക്കാൻ കഴിയുന്നുണ്ട്. എന്നാൽ, വയനാട്ടിൽ പ്രാദേശികമായി വിൽപന നടക്കാത്തതിനാൽ കർഷകർക്ക് മിൽമയെ ആശ്രയിക്കാതെ തരമില്ല. കഴിഞ്ഞവർഷത്തെ വിലവർധനയിൽ മാത്രം മിൽമ മലബാർ മേഖലയുടെ ലാഭം ആദ്യലാഭത്തിനുപുറമെ ഏഴുകോടി രൂപയാണ്. കാലിത്തീറ്റക്കടക്കം വൻ തോതിൽ വില വർധിച്ചിട്ടും കർഷകന് പാലിന് കൂടുതൽ വില നൽകാൻ മിൽമ തയാറാകുന്നില്ല. ഭാരവാഹികളായ കെ.ജി. ജോർജ്, വേണു ചെറിയത്ത്, കെ.വി. വിേജാൾ, എൻ.സി. ജോൺ, ജോസ് മങ്കുത്തേൽ എന്നിവർ വാർത്തസേമ്മളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.