സമാധാനസന്ദേശവുമായി വിദ്യാർഥിറാലി

മുട്ടിൽ: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സമാധാന സന്ദേശറാലി നടത്തി. നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. സന്ദേശറാലി സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി മെംബർ കെ.ഇ. അബ്ദുൽ റഉൗഫ് ഫ്ലാഗ് ഓഫ്ചെയ്തു. പ്രിൻസിപ്പൽ സാബിറ അബൂട്ടി സമാധാന സന്ദേശം നൽകി. ലോകത്ത് വർധിച്ചുവരുന്ന ഹിംസാത്മക നടപടികളിൽ നിന്നും യുദ്ധഭീതിയിൽ നിന്നും അകന്നു നിൽക്കേണ്ട ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളിൽ നിന്ന് കുട്ടമംഗലം ടൗൺ വരെയും തിരിച്ചും നടത്തിയ റാലിയിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾ പെങ്കടുത്തു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈകളിലേന്തിയായിരുന്നു റാലി. തുടർന്ന് സ്കൂളിലെ എല്ലാ ക്ലാസിലും സമാധാനസന്ദേശം പ്രചരിപ്പിക്കുകയും സമാധാന സന്ദേശമരം സ്ഥാപിക്കുകയും ചെയ്തു. യുദ്ധക്കെടുതികളുടെയും അണുവായുധങ്ങളുടെയും ഭീകരത വിളിച്ചോതുന്ന പ്ലക്കാർഡുകളും സചിത്രവിവരണങ്ങളുംകൊണ്ട് ശ്രേദ്ധയമായിരുന്നു സന്ദേശമരം. അധ്യാപകരായ സോഹിനി ഗിരീഷ്, േഗ്രസി അനിൽ, ഷമീജ, ചിത്ര, ജിൻസി ജോസഫ്, ഫൗസിയ നുസ്റത്ത്, റോയ് എസ്.ടിമൽ എന്നിവർ നേതൃത്വംനൽകി. WEDWDL15 മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ സമാധാന സന്ദേശ റാലി ഹൃദ്രോഗ നിർണയ ക്യാമ്പ് വടുവഞ്ചാല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടുവഞ്ചാല്‍ യൂനിറ്റ്, കെ.എം.സി.ടി ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ മുക്കം എന്നിവ സംയുക്തമായി വ്യാപാരിദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദ്രോഗനിർണയക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹർബാന്‍ സെയ്തലവി ഉദ്ഘാടനം ചെയ്തു. ഡോ. ബിജോയ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പി. ഹരിഹരന്‍, ജോളി സ്കറിയ, എം.സി. മുഹമ്മദ്, അബ്ദുൽ ഗഫൂർ, യൂസഫ് ഹാജി എന്നിവർ സംസാരിച്ചു. വി.പി. ഖാദർ അധ്യക്ഷത വഹിച്ചു. പി.ആർ. സജിത് സ്വാഗതവും കെ.എം. ഹസന്‍ നന്ദിയും പറഞ്ഞു. WEDWDL16 വ്യാപാരിദിനത്തോടനുബന്ധിച്ച് വടുവഞ്ചാലില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹർബാന്‍ സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു ബത്തേരിയെ മൂവര്‍ണക്കടലാക്കി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ റാലി മോദി സർക്കാറിനേറ്റ കനത്ത പ്രഹരമാണ് അഹമ്മദ് പട്ടേലി​െൻറ വിജയമെന്ന് കെ.സി. വേണുഗോപാൽ സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സമാനതകളില്ലാത്ത ക്വിറ്റ് ഇന്ത്യ സമരത്തി​െൻറ 75ാം വാര്‍ഷിക ദിനാചരണത്തി​െൻറ ഭാഗമായി ബത്തേരിയില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. വൈകീട്ട് നാല്മണിക്ക് ബത്തേരി സര്‍വജന സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി അഞ്ചോടെ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ അവസാനിച്ചു. ജില്ലയിലെ ആറ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ബാനറിന് കീഴിലാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. ബത്തേരി, കല്‍പറ്റ, മാനന്തവാടി, പുല്‍പ്പള്ളി, പനമരം, വൈത്തിരി എന്നീ ബ്ലോക്കുകളിലെ പ്രവര്‍ത്തകര്‍ അവരവര്‍ക്കായി മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തുനിന്നുമാണ് റാലി ആരംഭിച്ചത്. എല്ലാ റാലിയും ഒന്നായി സ്വതന്ത്രമൈതാനിയില്‍ എത്തിയതോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് ജനങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. ജനങ്ങള്‍ക്ക് ഒന്നിനും സ്വാതന്ത്ര്യമില്ല. ബീഫ് കഴിച്ചതിനും സൂക്ഷിച്ചതിനുമായി ഒരു തെറ്റും ചെയ്യാത്ത 74 പേരെയാണ് കല്ലെറിഞ്ഞുകൊന്നത്. ഇഷ്ടമുള്ള ആഹാരം കഴിച്ചാല്‍ ജീവിതത്തിന് ഗ്യാരൻറിയില്ലാത്ത അവസ്ഥയാണിന്നുള്ളത്. വര്‍ഗീയതയുടെ പേരില്‍ രാജ്യത്ത് സംഘ്പരിവാര്‍ അഴിഞ്ഞാടുകയാണ്. അംബാനിക്കും അദാനിക്കും മാത്രമാണ് മോദി നല്ല ദിനങ്ങള്‍ സമ്മാനിച്ചത്. ജനാധിപത്യമര്യാദകളില്ലാതെ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോിയാണ് ആദ്യം ഇന്ത്യ വിടേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. പണമെറിഞ്ഞ് ജനാധിപത്യത്തെ അമ്മാനമാടുന്ന മോദി സർക്കാറിനേറ്റ കനത്ത പ്രഹരമാണ് അഹ്മദ് പട്ടേലി​െൻറ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, എം.കെ. രാഘവന്‍, കെ.പി. അനില്‍കുമാര്‍, കെ.കെ. അബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, എം.എസ്. വിശ്വനാഥന്‍, കെ.സി. റോസക്കുട്ടി ടീച്ചര്‍, സി.പി. വര്‍ഗീസ്, കെ.പി. തോമസ്, ഡി.പി. രാജശേഖരന്‍, മംഗലശ്ശേരി മാധവന്‍, കെ.എല്‍. പൗലോസ്, പി.ടി. ഗോപാലക്കുറുപ്പ്, ടി. ഉഷാകുമാരി, അഡ്വ. നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. WEDWDL24 എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു WEDWDL25 ബത്തേരിയില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ റാലി വന്യജീവിശല്യത്തിന് പരിഹാരം കാണുമെന്ന് മന്ത്രിയുടെ ഉറപ്പ് മാനന്തവാടി: വയനാട്ടില്‍ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനും അതോടനുബന്ധിച്ച് ഉണ്ടാവുന്ന അനിഷ്ടസംഭവങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു നിയമസഭയില്‍ പറഞ്ഞതായി ഒ.ആര്‍. കേളു എം.എല്‍.എ അറിയിച്ചു. വന്യമൃഗശല്യം തടയുന്നതിനായി വനാതിര്‍ത്തിയില്‍ സൗരോര്‍ജ വൈദ്യുതിവേലികള്‍, ആനപ്രതിരോധ കിടങ്ങുകള്‍, ആനപ്രതിരോധ മതിലുകള്‍ എന്നിവ നിര്‍മിക്കും. വനത്തിന് വെളിയിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ വനത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള സംവിധാനത്തോടെ റാപ്പിഡ് റെസ്പൊണ്‍സ് ടീമുകള്‍ രൂപവത്കരിക്കു൦. സ്ഥിരമായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി അകലെയുള്ള വനമേഖലയിലേക്ക് റീ ലൊകേറ്റ് ചെയ്യു൦. പ്രശ്നബാധിതമേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപഥം നിരീക്ഷിച്ച് എസ്.എം.എസ് മുഖാന്തരം പ്രദേശവാസികള്‍ക്ക് ജാഗ്രതനിർദേശം നല്‍കും. വന്യജീവിആക്രമണം കാരണം സംഭവിക്കുന്ന ജീവഹാനി, കൃഷിനാശം എന്നിവക്ക് മതിയായ നഷ്ടപരിഹാരം നല്‍കും. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാനായി വനത്തിനകത്ത് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും ജലവും ലഭ്യമാക്കുന്നതിനുള്ള ജലസംഭരണികളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതിനും വനവത്കരണം നടത്തുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളും. നിയമസഭയില്‍ ഒ.ആര്‍. കേളു എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്‌ വനംവകുപ്പ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.