നാദാപുരം: പ്ലാസ്റ്റിക് കാരിബാഗ് ഉപയോഗത്തിനെതിരെ നാദാപുരത്ത് നടപടി ശക്തമാക്കി. ബുധനാഴ്ച രണ്ട് കടകളിൽ നിന്ന് പ്ലാസ്റ്റിക് കാരിബാഗുകൾ പിടികൂടി പിഴയിട്ടു. കക്കംവെള്ളിയിലെ പി.എ ബേക്കറി, നാദാപുരം ടൗണിലെ സി.ടി രൈരു ടെക്സ്റ്റയിൽസ് എന്നീ സ്ഥാപനങ്ങൾക്കാണ് 4000 രൂപ വീതം പിഴ ചുമത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ പരിശോധനയും നടപടിയും കർശനമാക്കിയതോടെ നാദാപുരം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞതായി അധികൃതർ അറിയിച്ചു. രണ്ട് കടകളിൽ നിന്ന് മാത്രമാണ് പ്ലാസ്റ്റിക് കാരിബാഗുകൾ പിടികൂടിയത്. വാഹനങ്ങളിൽ എത്തി കടകളിൽ പ്ലാസ്റ്റിക് കാരിബാഗുകൾ വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. റെയ്ഡിന് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി പ്രദീപ്, ഹെൽത്ത് ഇൻസ്‌പെക്‌ടർ സതീഷ് ബാബു, പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.