കൊച്ചി: സുല്‍ത്താന്‍ബത്തേരി ഡോണ്‍ബോസ്‌കോ കോളജില്‍ ആയുധങ്ങളുമായി അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയ കേസിലെ പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പിഴത്തുക കെട്ടിവെക്കണമെന്ന വ്യവസ്ഥയുൾപ്പെടെ ചുമത്തിയാണ് ഡി.വൈ.എഫ്.െഎ-എസ്.എഫ്.െഎ പ്രവർത്തകരായ ഫെബിന്‍, ഹരികൃഷ്ണന്‍, ലിജോ ജോണി, ജിതുഷ്, അര്‍ജുന്‍ ഗോപാല്‍, നിതീഷ് സോമന്‍, അജ്‌നാസ് അഹമ്മദ്, ശരത്, അജ്മല്‍, ജോബിന്‍സണ്‍ ജയിംസ്, ഹരിശങ്കര്‍, ജിഷ്ണു ഷാജി, റഷീദ്, സാനു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എസ്.എഫ്.ഐ യൂനിറ്റുണ്ടാക്കിയതിന് ഒരുവിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തെന്നും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ മാനേജ്മെൻറ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തെന്നാണ് ഹരജിക്കാരുടെ വാദം. പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്െതന്ന കേസും പ്രതികൾക്കെതിരെയുണ്ട്. ആക്രമണത്തില്‍ കോളജിന് 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ഇൗ സാഹചര്യത്തിൽ ഒാരോരുത്തരും 10,000 രൂപ വീതം നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.