തെങ്ങ് വൈദ്യുതിക്കമ്പിയിൽ വീ​ണു; ബൈക്ക് യാത്രികരായ മൂന്നു​ പേർക്ക് പരിക്ക്

വളയം: കുറുവന്തേരി റോഡിൽ തെങ്ങ് വൈദ്യുതിക്കമ്പിയിൽ വീണ് വൻ ദുരന്തം ഒഴിവായി. ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. പീറ്റയിൽ അശോകൻ (50), മകൻ പ്രണവ് (15), പീറ്റയിൽ അൻഷിഫ് (15) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഏേഴാടെയാണ് സംഭവം. കല്ലാച്ചിയിലെ ട്യൂഷൻ ക്ലാസിലേക്ക് പോകാൻ അശോകൻ മകൻ പ്രണവിനെയും അൻഷിഫിനെയും ബസ്സ്റ്റോപ്പിൽ ഇറക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് തെങ്ങ് വൈദ്യുതിക്കമ്പിയിൽ വീണത്. പോസ്റ്റുകൾ പൊട്ടി 11 കെ.വി ലൈൻ അടക്കം റോഡിലേക്ക് പതിച്ചു. ഇതിനിടെ വൈദ്യുതിക്കമ്പി റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്കിൽനിന്ന് മൂന്നു പേരും തെറിച്ചുവീണാണ് പരിക്കുപറ്റിയത്. മൂന്നു പേരുടെയും കൈയെല്ലുകൾക്ക് പൊട്ടുണ്ട്. അൻഷിഫ് പേരോട് ഹയർ സെക്കൻഡറി സ്കൂളിലും പ്രണവ് കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി വിദ്യാർഥിയുമാണ്. ഒരാഴ്ച മുമ്പ് ചുഴലി റോഡിൽ വൈദ്യുതിക്കമ്പിയിൽ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓർമകൾക്കു മുന്നിൽ ശാന്തിവൃക്ഷമൊരുക്കി വിദ്യാർഥികൾ കല്ലാച്ചി: യുദ്ധക്കെടുതിയുടെ ഓർമകൾ സഹപാഠികൾക്ക് പകർന്നുനൽകി കല്ലാച്ചി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ. സ്കൂൾമുറ്റത്ത് ശാന്തിവൃക്ഷമൊരുക്കിയാണ് യുദ്ധഭീകരതക്കെതിരെ കുട്ടികൾ അണിനിരന്നത്. രക്തസാക്ഷിയായ സഡാകോ സുസുക്കോയുടെ ഓർമക്കായി നൂറുകണക്കിന് സഡാകോ കൊക്കുകളെ നിർമിച്ച് വൃക്ഷത്തിൽ തൂക്കി. ഹെഡ്മിസ്ട്രസ് സി.ആർ. സതികുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ കുഞ്ഞബ്ദുല്ല, ശ്രീജ, ആരു, സി.കെ. സുനി തുടങ്ങിയവർ സംബന്ധിച്ചു. വാണിമേൽ: ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ വിദ്യാർഥികൾ റാലി നടത്തി. വളയം എസ്.െഎ കെ. ശശിധരൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. ഗീത, വാർഡ് അംഗം വി.കെ. സാബിറ, അധ്യാപകരായ വി.കെ. മൂസ, ഒ. മുനീർ, കെ.കെ. മുഹമ്മദലി, പി. ലൈല, എം.കെ. വിനോദൻ, പി. റഹ്മത്ത്, എൻ.കെ. റഫീഖ്, സി.പി. കുഞ്ഞബ്ദുല്ല തുടങ്ങിയർ സംസാരിച്ചു. നാദാപുരത്ത് കട കുത്തിത്തുറന്ന് മോഷണശ്രമം നാദാപുരം: അര്‍ബന്‍ ബാങ്കിനു സമീപം കട കുത്തിത്തുറന്ന് മോഷണശ്രമം. തൂണേരി സ്വദേശി വയനേരി സുരേഷി​െൻറ ഉടമസ്ഥതയിലുള്ള ടെയ്ലറിങ് ഷോപ്പിലാണ് ചൊവ്വാഴ്ച രാത്രി മോഷണശ്രമം നടന്നത്. കടയുടെ ഒരു ഭാഗത്തെ ഷട്ടര്‍ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. പണം സൂക്ഷിക്കുന്ന മേശ കുത്തിത്തുറന്നെങ്കിലും പണം ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴണ് മോഷണശ്രമം ശ്രദ്ധയില്‍പെട്ടത്. നാദാപുരം ജൂനിയര്‍ എസ്.ഐ കെ.പി. വിനോദ്കുമാറി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കടയില്‍ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.