ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരം -ക്യു.പി.എം.പി.എ കോഴിക്കോട്: തിരുനൽവേലി സ്വദേശി മുരുകെൻറ മരണത്തിന് കാരണമായെന്ന് പറഞ്ഞ് അഞ്ച് സ്വകാര്യആശുപത്രികൾക്കെതിരെ കേസെടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.സർക്കാറിെൻറ കീഴിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലും െകാല്ലം ജില്ലആശുപത്രിയിലും സംഭവിച്ച ഗുരുതരമായ അനാസ്ഥക്കും അപര്യാപ്തതക്കും സ്വകാര്യആശുപത്രികളെ പഴിചാരുന്നതും കേസെടുക്കുന്നതും അനൗചിത്യമാണെന്ന് പ്രസിഡൻറ് സി.എം. അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.