മാനന്തവാടി: എടവക അയിലമൂലയിലെ വി.സി. ദിലീപ് കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദിലീപിെൻറ ഭാര്യ എം.വി. ധന്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. മാനന്തവാടി സബ് ട്രഷറി ഓഫിസിലെ ജൂനിയർ അക്കൗണ്ടൻറായിരുന്ന ദിലീപിനെ 2016 നവംബർ 17-നു വീടിനു സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 14- മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും തെൻറ ഭർത്താവിനുണ്ടായിരുന്നില്ലെന്നും മുമ്പ് കേസ് അന്വേഷിച്ച പൊലീസിനോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇതു മുഖവിലയ്ക്കെടുക്കാതെ ഭർത്താവിെൻറ മരണം ആത്മഹത്യയാക്കി മാറ്റാൻ ചിലർ പ്രത്യേക താൽപര്യം കാട്ടിയതായി ധന്യ ആരോപിക്കുന്നു. ദിലീപ് കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് ഭാര്യയായ താനും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച കർമസമിതിയും മുമ്പ് രണ്ടു തവണ ജില്ല പൊലീസ് മേധാവിമാർക്ക് പരാതി നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ധന്യ നൽകിയ പരാതിയിൽ പറയുന്നു. TUEWDL16 വി.സി. ദിലീപ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.