മദ്‌റസവിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവം: പ്രതിയെ പിടികൂടാൻ പൊലീസ്​ കൊല്ലത്തേക്ക്

മുക്കം: കാരശ്ശേരി സർക്കാർപറമ്പിലെ മദ്റസയിലെ അനാഥവിദ്യാർഥിയെ ക്രൂരമായി പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം കൊല്ലത്തേക്ക് വ്യാപിപ്പിച്ചു. പ്രതിയെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ െപാലീസ് സംഘം കഴിഞ്ഞദിവസം കൊല്ലത്തേക്ക് തിരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊല്ലം പരവൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തി ദർസിൽ വിദ്യാർഥിയായി ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് പള്ളി ദർസി​െൻറ ചുമതലയുള്ള ഉസ്താദിനെ സമീപിച്ചു. രക്ഷിതാക്കളില്ലാതെവന്നതിലും പ്രായം കൂടിയതിനാലും ദർസിൽ ചേർക്കാനാവിെല്ലന്ന് പറഞ്ഞുവിട്ടതായിരുന്നു. പേക്ഷ, രാത്രിയായതിനാൽ പള്ളിയിൽ തങ്ങാൻ വീണ്ടും അനുമതി ചോദിക്കുകയായിരുന്നു. ഒടുവിൽ മദ്റസ അധികൃതർ പള്ളിയുടെ താഴെ നിലയിൽ കിടന്നുറങ്ങാൻ അനുവാദം നൽകി. തുടർന്നാണെത്ര മദ്റസയിലെ അനാഥവിദ്യാർഥി പീഡനത്തിനിരയായത്. ശനിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥി ഉസ്താദിനോട് നാട്ടിൽ പോകണമെന്ന് ആവശ്യപ്പെടുകയും ബന്ധുക്കളെത്തി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടയിൽ കുട്ടിയെ പരിശോധിച്ച ഡോക്ടറോട് പീഡനകഥ പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. പീഡിപ്പിച്ച യുവാവ് ത​െൻറ പേര് റാഷിദ് എന്നാണെത്ര കുട്ടിയോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് മദ്റസ കമ്മിറ്റിയിൽ നിന്ന് കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ വിവരങ്ങൾ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT