വടകര: ദേശീയപാതയിലെ കോട്ടക്കടവിൽ നിർത്തിയിട്ട ലോറിയിൽനിന്ന് മദ്യം കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിലായി. പുതുപ്പണം കോട്ടക്കടവിലെ തോട്ടോളി ബാബു (54), പുതുപ്പണം കിഴക്കേ പറമ്പത്ത് വിനായകത്തിൽ മോഹനൻ (52), വടകര ബീച്ചിൽ കണിയാങ്കണ്ടിയിൽ ബൈജു (41) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിൽനിന്ന് ബിവറേജസ് കോർപറേഷെൻറ തിരുവനന്തപുരം ഔട്ട്ലെറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന 29 കുപ്പി മദ്യമാണ് കവർന്നത്. ഞായറാഴ്ച രാത്രി ഒമ്പേതാടെയാണ് സംഭവം. കോട്ടക്കടവ് ജങ്ഷനിൽ ബൈക്ക് യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണതുമായി ബന്ധപ്പെട്ട് പിറകെയെത്തിയ ലോറി ഒരുസംഘം ആളുകൾ തടഞ്ഞു വെക്കുകയായിരുന്നു. ലോറി തട്ടിയെന്നാരോപിച്ചായിരുന്നു തടഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ലോറിയിലെ ജീവനക്കാർ പോയ സമയത്ത് ലോറിയിൽ നിന്നും രണ്ട് പെട്ടിയിലുള്ള 24 കുപ്പിയും മറ്റൊരു പെട്ടിയിലുള്ള അഞ്ചു കുപ്പി മദ്യവുമാണ് കവർന്ന് പലർക്കും വിതരണം ചെയ്തത്. ലോറി ഡ്രൈവർ തിരിച്ചത്തെിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. എട്ടു കുപ്പി മദ്യം പൊലീസ് കണ്ടെത്തി. വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.