തിരുവള്ളൂർ: വിദ്യാഭ്യാസ ജില്ലയിലെ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിെൻറ നേതൃത്വത്തിൽ 'തുണി സഞ്ചി വിപ്ലവ'ത്തിന് തുടക്കമായി. പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിച്ച് തുണിസഞ്ചി ഉപയോഗിക്കാൻ വിദ്യാർഥികളെ േപ്രരിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകൻ അശോക് സമം നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലയിലെ ഒന്നര ലക്ഷം വിദ്യാർഥികൾക്കും തുണിസഞ്ചി വിതരണം ചെയ്യും. എ.എസ്. റൂബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. അജിത കുമാരി, സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, പി.കെ. യൂസഫ്, കെ. കൃഷ്ണപ്രിയ, അബ്ദുൽ സമദ് എടവന, ടി.പി. അഭിമന്യു, എം.കെ. മനോജ്, കെ.ടി. ഷീല എന്നിവർ സംസാരിച്ചു. സഡാക്കോ കൊക്ക് നിർമാണ ശിൽപശാല ആയഞ്ചേരി: ഹിരോഷിമ, നാഗസാക്കി ദിനാചരണത്തോടനുന്ധിച്ച് ചീക്കിലോട് യു.പി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബിെൻറ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമാണ ശിൽപശാല നടത്തി. പ്രധാനാധ്യാപകൻ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രദീപൻ അധ്യക്ഷത വഹിച്ചു. പുതുശേരി രതീഷ്, വി.പി. സുധാകരൻ, കെ.പി. അനിത, കെ.സി. ബാബു, ഇ. രാജീവൻ, പി. വിപിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.