തിരുവള്ളൂർ: കണ്ണമ്പത്തുകരയിൽ സി.പി.എം ഓഫിസിന് നേരെ ആക്രമണം. ബ്രാഞ്ച് ഓഫിസും എ.കെ.ജി സ്മാരക വായനശാലയും സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ബോംബേറും തീവെപ്പും നടന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂേന്നാടെയാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് അഞ്ച് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഫിസിനുള്ളിൽ അതിക്രമിച്ചു കടന്ന സംഘം ഓഫിസ് അടിച്ചു തകർക്കുകയും തീ വെക്കുകയുമായിരുന്നു. ഇതിന് ശേഷം ഓഫിസിനുനേരെ ബോംബെറിഞ്ഞു. ഓഫിസിനകത്തെ ഫർണിച്ചറും പുസ്തകങ്ങളും കത്തി നശിച്ചു. ടെലിവിഷനും മറ്റ് സാധനങ്ങളും നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീ അണച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പള്ളി കൊച്ചംവെള്ളി ഉനൈസ് (24), പുനത്തിൽ ഇർഷാദ് (21), താഴെ കൊച്ചംവെള്ളി സുഹൈൽ (20), തിരുവള്ളൂർ പുളിയനാട്ടിൽ മുഹമ്മദ് (21), കോട്ടപ്പള്ളി ഉണ്ണീരാംകണ്ടി സെയ്ത് (21) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം ഈ ഭാഗത്ത് സി.പി.എം-ലീഗ് സംഘർഷം നടന്നിരുന്നു. ഇതിെൻറ തുടർച്ചയായാണ് ചൊവ്വാഴ്ചത്തെ സംഭവം. കണ്ണമ്പത്തുകരയിൽ സി.പി.എം ഓഫിസിനും വായനശാലക്കും നേരെ ഉണ്ടായ അക്രമത്തിൽ സി.പി.എം കോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധിച്ചു. നേതൃത്വം ഇടപെട്ട് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഓഫിസ് തീവെച്ച് നശിപ്പിച്ച കേസിൽ നിരപരാധികളായ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തതന്ന് മുസ്ലിം ലീഗ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാർഥ പ്രതികളെ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കണ്ണോത്ത് സൂപ്പി ഹാജി, ജനറൽ സെക്രട്ടറി ആർ.കെ. മുഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എഫ്.എം. മുനീർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് സി.എ. നൗഫൽ, ജനറൽ സെക്രട്ടറി കെ.കെ. ഷരീഫ്, എ.സി. ജബ്ബാർ, ഷബീർ കോട്ടപ്പള്ളി, അസ്ലഹ് വള്ള്യാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.