നിയമലംഘകരെ 'സ്മാർട്ട് ട്രേസ്' ആപ് വഴി പിടികൂടാൻ മോേട്ടാർവാഹന വകുപ്പ് കോഴിക്കോട്: മോേട്ടാർവാഹനവകുപ്പിെൻറ പരിശോധനക്കിടെ വണ്ടി നിർത്താതെ പോകുന്നവർ സൂക്ഷിക്കുക. വലിയൊരു 'ആപ്പി'ലേക്കാവും നിങ്ങൾ പോകുന്നത്. ൈലസൻസും കൃത്യമായ രേഖകളുമില്ലാതെ കുതിക്കുന്ന ബൈക്ക് യാത്രികരടക്കം ഇനി പിടിയിലാകും. മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കാനായി കൈകാട്ടിയാൽ ധിക്കരിച്ച് മുേന്നാട്ടുപോകുന്നവരെ മൊബൈൽ ആപ് വഴി പിടികൂടാൻ തുടങ്ങി. 'സ്മാർട്ട് ട്രേസ്' എന്ന ആപ് വഴിയാണ് ഇത്തരം 'ധിക്കാരികളുടെ' വിവരങ്ങൾ പിന്തുടരുക. വണ്ടിയുടെ നമ്പർ ഉദ്യോഗസ്ഥർ എഴുതിയെടുക്കും. യന്ത്രസഹായത്താലും നമ്പർ മനസ്സിലാക്കുന്ന ഉദ്യോഗസ്ഥർ മൊബൈൽ ഫോണിലെ 'സ്മാർട്ട് ട്രേസ് ' ആപ്പിൽ വണ്ടിയുടെ വിവരങ്ങൾ തേടും. പത്ത് മിനിറ്റിനുള്ളിൽ ഇത്തരക്കാരെ വീട്ടിലെത്തി പിടികൂടാനാവും. ലൈസൻസുണ്ടെങ്കിൽ റദ്ദാക്കും. ഇല്ലാത്തവർക്ക് പിഴയും ചുമത്തും. നഗരത്തിൽ മാത്രം 22 പേരുടെ ലൈസൻസ് ഇത്തരത്തിൽ നഷ്ടമായിട്ടുണ്ട്. പിഴ ചുമത്തിയ സംഭവങ്ങളുമുണ്ട്. ജില്ലയിലാകെ പരിശോധന തുടരാനാണ് തീരുമാനെമന്ന് ആർ.ടി.ഒ സി.ജെ. പോൾസൺ പറഞ്ഞു. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ വിവരങ്ങളുള്ളതാണ് സ്മാർട്ട് ട്രേസ് ആപ്പ്. രണ്ട് വർഷമായി മോേട്ടാർവാഹനവകുപ്പിലെ ഒാഫിസർമാർ ഇൗ ആപ്ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.