ശിശുക്ഷേമ സമിതിയിൽ ഒഴിവുകൾ

കോഴിക്കോട്: ജില്ല ശിശുക്ഷേമ സമിതി ചെയർപേഴ്സ​െൻറയും നാല് അംഗങ്ങളുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 25നകം സാമൂഹികനീതി ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫറ്റീരിയക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷഫോറം സാമൂഹികനീതി വകുപ്പി​െൻറ (www.sjd.kerala.gov.in) വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസറെ ബന്ധപ്പെടാം. ഫോൺ: 0495 -2378920 വിദ്യാജ്യോതി: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ധനസഹായം നൽകുന്ന 'വിദ്യാജ്യോതി' പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 9,10 ക്ലാസിൽ പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾക്ക് 500 രൂപയും യൂനിഫോമിന് 1500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്നിക്- പഠനോപകരണങ്ങൾക്ക് 200 രൂപയും യൂനിഫോമിന് 2000 രൂപയും ജില്ലയിൽ 50 കുട്ടികൾക്ക് വീതവും ഡിഗ്രി, ഡിപ്ലോമ, പ്രഫഷനൽ കോഴ്സുകൾക്ക് പഠനോപകരണങ്ങൾക്ക്് 3000 രൂപയും പി.ജിക്കാർക്ക് പഠനോപകരണങ്ങൾക്ക് 3000 രൂപയും ജില്ലയിൽ 30 കുട്ടികൾക്ക് വീതവുമാണ് ധനസഹായം. ബി.പി.എൽ വിദ്യാർഥികൾക്ക് മുൻഗണനയുണ്ട്. പൂരിപ്പിച്ച അപേക്ഷ ഫോറം സ്ഥാപനമേധാവി മുഖേന ജില്ല സാമൂഹികനീതി ഓഫിസർക്ക് സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.sjdkerala.gov.in എന്ന വെബ്സൈറ്റിലോ ജില്ല സാമൂഹികനീതി ഓഫിസുമായോ(ഫോൺ: 0495-2371911) അടുത്തുള്ള ഐ.സി.ഡി.എസ് ഓഫിസുമായോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.