കോഴിക്കോട്: കന്നുകാലികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാടുകളും പുതിയനിയമങ്ങളും രാജ്യത്തെ മാംസവ്യാപാരമേഖലയിൽ ജോലിചെയ്യുന്നവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് മാംസവ്യാപാര തൊഴിൽസംരക്ഷണസമിതി ജില്ല കമ്മിറ്റി. വാർത്തസമ്മേളനത്തിൽ വ്യാപാരസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് എ.ടി. അബ്ദുല്ലേക്കായ, മാംസവ്യാപാര സംരക്ഷണസമിതി ജില്ല കൺവീനർ ടി.വി. കുഞ്ഞായിൻ കോയ, ഷൈജു ചീക്കിലോട്, ടി.പി. ഷാഹിദ്, കെ.ടി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.