കായികാധ്യാപകർ ഡി.ഡി ഒാഫിസ്​ മാർച്ച്​ നടത്തി

കോഴിക്കോട്: തസ്തികനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള തസ്തികകള്‍ സംരക്ഷിക്കുക, തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപകസംഘടന ഡി.ഡി.ഇ ഒാഫിസ് മാർച്ചും ധർണയും നടത്തി. കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. വി.കെ. രാജീവ് അധ്യക്ഷനായിരുന്നു. സി.സി. ജോളി, യു. ആനന്ദൻ, കെ. നബീൽ, മുസ്തഫ, കെ.വി. ബാബു, സുധാകരൻ പാമ്പാട്ട് എന്നിവർ സംസാരിച്ചു. കായികോത്സവവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതി​െൻറ ഭാഗമായി ജില്ലയിലെ സബ്ജില്ല സെക്രട്ടറിമാർ രാജിവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.