അധികാരവികേന്ദ്രീകരണം അട്ടിമറിക്കൽ ചെറുത്ത് തോൽപ്പിക്കണം- ആർ.എം.പി.െഎ അധികാരവികേന്ദ്രീകരണം അട്ടിമറിക്കൽ ചെറുത്ത് തോൽപ്പിക്കണം- ആർ.എം.പി.െഎ കോഴിക്കോട്: ഭരണഘടനഭേദഗതിയിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ച അധികാരങ്ങൾ ഇല്ലാതാക്കി പ്രാദേശികഭരണം സർക്കാറിൽ കേന്ദ്രീകരിക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് ആർ.എം.പി.െഎ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗ്രാമസഭകളും പഞ്ചായത്തും അംഗീകരിച്ച ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക മറികടന്ന് അനർഹരായ ആളുകളുടെ പുതിയ പട്ടിക നടപ്പാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഗ്രാമസഭ അംഗീകരിച്ച നിരവധിപേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ മുഴുവൻ ജനാധിപത്യശക്തികളും മുന്നോട്ട് വരണമെന്ന് ആർ.എം.പി.െഎ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ ടി.എൽ. സന്തോഷ് അധ്യക്ഷത വഹിച്ചു. എൻ.വേണു, കെ.കെ. രമ, കെ.എസ്. ഹരിഹരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.