ലീഗ് എം.പിമാരുടെ നിലപാട് സംശയാസ്പദം: എന്‍.എസ്.സി

കോഴിക്കോട്: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താതെ ഒളിച്ചുകളിച്ച മുസ്ലിം ലീഗ് എം.പിമാരുടെ നിലപാട് സംശയാസ്പദമാണെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍ക്ക് ഒത്താശചെയ്യുന്ന പാര്‍ട്ടികളുടെ നീക്കങ്ങളെ പൊതുസമൂഹം കരുതിയിരിക്കണം. ജനാധിപത്യ സര്‍ക്കാറിനെ ഭരണഘടന വിരുദ്ധമായി ഭീഷണിപ്പെടുത്താനുളള സംഘ്പരിവാര്‍ നീക്കത്തെ ചെറുക്കുന്നതിന് യോജിച്ച മുന്നേറ്റമാണ് ആവശ്യമെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. സ്റ്റീഫന്‍ പാനിക്കുളങ്ങര, പി.എം. സണ്ണി, തമ്പാനൂര്‍ മോഹനന്‍, ആര്‍.പി. റഷീദ് മാസ്റ്റര്‍, എം. മജീദ് മുസ്ലിയാര്‍ എന്നിവർ സംസാരിച്ചു. ഒ.പി.ഐ കോയ സ്വാഗതവും ബി.എ. കുട്ടി വടക്കേകരയില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.