തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമീഷന്‍ അന്വേഷണ സംഘം തലസ്ഥാനത്തെത്തി. ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം ആക്രമണം അഴിച്ചുവിടുെന്നന്നും, ബി.ജെ.പി സംസ്ഥാന ഓഫിസ് സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയിലാണ് കമീഷൻ തെളിവെടുപ്പിനായി എത്തിയത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ സംഘം കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. നാേലാടെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി തെളിവെടുത്തു. കമീഷനിലെ ഡിവൈ.എസ്.പിമാരായ ഐ.ആര്‍.കുര്യലോസ്, രവിസിങ്, എസ്.ഐമാരായ ബിമന്‍ജിത് ഉപ്പന്‍, രാജേന്ദ്ര സിങ് എന്നിവരടങ്ങുന്ന സംഘമാണ് ഓഫിസിലെത്തിയത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരനെ നേരില്‍ക്കണ്ട് ആക്രമണ വിവരങ്ങള്‍ ആരാഞ്ഞ സംഘം അക്രമ ദിവസം ഓഫിസിലുണ്ടായിരുന്ന ഓഫിസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുത്തു. തിരുവനന്തപുരം നഗരസഭ കൗൺസിലർ ഐ.പി. ബിനു, എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി ഓഫിസിനു നേരെ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളും നേതാക്കൾ കമീഷന് കൈമാറി. കഴിഞ്ഞ സെപ്റ്റംബറില്‍ ബി.ജെ.പി ഓഫിസിനു നേരെ നടന്ന ആദ്യ ആക്രമണത്തിെൻറ വിവരങ്ങളും കമീഷന്‍ ശേഖരിച്ചു. കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹകിെൻറ വീടും ആക്രമണത്തിന് ഇരയായ കൗണ്‍സിലര്‍മാരുടെ വീടുകളും, പ്രവര്‍ത്തകരുടെ വീടുകളും സംഘം ബുധനാഴ്ച സന്ദർശിക്കുമെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും അക്രമം നടന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് തയാറാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.