ദുരന്തത്തിൽ വിറങ്ങലിച്ച്​ കരുവൻപൊയിൽ ഗ്രാമം

കൊടുവള്ളി: കരുവൻപൊയിൽ പ്രദേശത്തുകാർക്ക് കണ്ണീര് തോരാത്ത ദിനങ്ങളായിരുന്നു. അടിവാരത്ത് ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ രണ്ട് ദിവസങ്ങളിലായി ഇൗ നാടിന് നഷ്ടമായത് ആറുപേരെയാണ്. വടക്കേക്കര കുടുംബത്തിലെ മുതിർന്ന അംഗവും ഏറ്റവും ഇളയ അംഗവുമുൾപ്പെടെ കണ്ണികളാണ് അപകടത്തിൽ പൊലിഞ്ഞത്. വടക്കേക്കര അബ്ദുറഹിമാ​െൻറ വടുവൻചാലിലുള്ള ബന്ധുവീട്ടിൽ സൽക്കാരത്തിനായി വെള്ളിയാഴ്ചയാണ് ജീപ്പിൽ കുടുംബത്തിലെ 11 അംഗ സംഘം പുറപ്പെട്ടത്. ഒരുദിവസം അവിടെ താമസിച്ചേശഷം ശനിയാഴ്ച ഉച്ചയോടെ മടങ്ങുകയായിരുന്നു. ചുരത്തിലെ കാഴ്ചകൾ ആസ്വദിച്ച് ആഹ്ലാദത്തോടെയുള്ള മടക്കയാത്രയാണ് ദുരന്തത്തിൽ അവസാനിച്ചത്. അപകടത്തിൽ അബ്ദുറഹിമാൻ, ഭാര്യ സുബൈദ, മകൻ ഷാജഹാ​െൻറ മകൻ മുഹമ്മദ് നിഷാൻ, അബ്ദുറഹിമാ​െൻറ മകൾ സഫീനയുടെയും ആലുംതറ നടത്തുമ്മൽ മജീദി​െൻറയും മകളായ ജസ, ആയിശ നൂഹ, മറ്റൊരു മകളായ സഫിറയുടെയും പടനിലം പുതാടിമ്മൽ ഷഫീഖി​െൻറയും മകൾ ഫാത്തിമ ഹന, ഇവരുടെ ഡ്രൈവർ വയനാട് വടുവഞ്ചാൽ സ്വദേശി പ്രമോദ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. നടപടികൾ പൂർത്തിയാക്കി അബ്ദുറഹിമാൻ, സുബൈദ, മുഹമ്മദ് നിഷാൻ എന്നിവരുടെ മൃതദേഹങ്ങൾ കരുവൻപൊയിൽ ചുള്ളിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ജസയുടെ മൃതദേഹം വെണ്ണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ശനിയാഴ്ച രാത്രി 11.30ഒാടെ ഖബറടക്കി. ഫാത്തിമ ഹനയുടെ മൃതദേഹം വിദേശത്ത് ജോലി ചെയ്യുന്ന ഷഫീഖ് ഞായറാഴ്ച രാവിലെ 10.30ഒാടെ വീട്ടിലെത്തിയശേഷം പടനിലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ശനിയാഴ്ചതന്നെ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഷഫീഖ് എത്തുന്നതുവരെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഞായറാഴ്ച ഹനയുടെ ഖബറടക്കം കഴിഞ്ഞ് ബന്ധുക്കൾ വീട്ടിലെത്തുംമുമ്പാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആയിഷ നൂഹ മരിച്ചതായി വിവരം ലഭിച്ചത്. ദുരന്തത്തിൽ പാേട തളർന്ന കുടുംബത്തെ ഒരിക്കൽകൂടി പിടിച്ചുലച്ചായിരുന്നു ആ വാർത്ത എത്തിയത്. മജീദി​െൻറ മറ്റൊരു മകൾ ഖദീജ നിയയും (10) ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആയിശ നൂഹയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീേട്ടാടെ വെണ്ണക്കോട് ആലുംതറയിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചശേഷം രാത്രി വെണ്ണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ദുരന്തത്തിൽ തകർന്ന കുടുംബത്തെ ആശ്വസിപ്പിക്കാനും ദുഃഖത്തിൽ പങ്കുചേരാനുമായി നിരവധിപേർ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.