​െഎ.എൻ.ടി.യു.സി വാഹന പ്രചാരണജാഥക്ക്​ 14ന്​ തുടക്കം

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹത്തിനെതിരെ െഎ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറും ദേശീയ വൈസ് പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ നയിക്കുന്ന ജാഥ ഇൗ മാസം 14ന് കാസർകോട്ട് പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 31ന് തിരുവനന്തപുരത്ത് സമാപന യോഗം എ.കെ. ആൻറണി ഉദ്ഘാടനം െചയ്യുെമന്ന് ആർ. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എത് തൊഴിലെടുക്കുന്നവർക്കും കുറഞ്ഞത് 600 രൂപ ദിവസവേതനം നൽകണം. സംസ്ഥാന സർക്കാറി​െൻറ തൊഴിൽ നയം ഉടൻ നടപ്പാക്കണം. അംഗൻവാടി ജീവനക്കാർ, ആശ വർക്കർമാർ തുടങ്ങിയവർ അഞ്ചു വർഷം സർവിസ് പൂർത്തീകരിച്ചാൽ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കണം. കോൺഗ്രസ് ദേശീയ നേതൃത്വം മുൻകൈയെടുത്ത്, ശശി തരൂരി​െൻറ നേതൃത്വത്തിൽ പുതിയ തൊഴിലാളി സംഘടനകൾ രൂപവത്കരിച്ചതിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ജില്ല പ്രസിഡൻറ് അഡ്വ. എം. രാജനും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.