ഒാട്ടിസം ഡിപ്ലോമക്കാരെ നിയമിക്കണം

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒാട്ടിസം ബാധിച്ച കുട്ടികൾക്ക് ക്ലാസെടുക്കാൻ ഒാട്ടിസം ഡിപ്ലോമ പൂർത്തിയാക്കിയ അധ്യാപകരെ നിയമിക്കണമെന്ന് ഒാട്ടിസം ഡിേപ്ലാമ ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സർവശിക്ഷ അഭിയാ​െൻറ (എസ്.എസ്.എ) കീഴിലാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം നടക്കുന്നത്. എന്നാൽ, എസ്.എസ്.എ റിസോഴ്സ് അധ്യാപകർ ഇതിനായുള്ള പ്രത്യേക പരിശീലനം നേടിയവരല്ല. കുട്ടികളുടെ പഠനത്തെയും പരിചരണത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നു. 36 ഒാട്ടിസം സ​െൻററുകളാണ് എസ്.എസ്.എക്ക് കീഴിൽ കേരളത്തിലുള്ളത്. ഇൗ സ​െൻററുകളിലെല്ലാം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കണം. എല്ലാ ജില്ലകളിലും ഒാട്ടിസം പാർക്ക് സ്ഥാപിക്കണം. എ.ഡി.എച്ച്.എ ഭാരവാഹികളായി ഇ. ലിനീഷ് (പ്രസി), പി. റിയാസ് (വൈസ് പ്രസി), ജെ.ടി. ഷാനിബ (സെക്ര), അഖിൽ കുമാർ (ജോ. സെക്ര), കെ. ജംഷീല (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.