ഉൗർജിത നെയ്ത്തു പരിശീലന പരിപാടി

വടകര: കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റി​െൻറ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ നടപ്പാക്കുന്ന പുതിയ വിദഗ്ധ നെയ്ത്തുകാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനു മൂന്നു മാസത്തെ ക്ക് തുടക്കമായി. മണിയൂർ പഞ്ചായത്ത് പ്രസിഡൻറ്് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ. ബൽരാജ് അധ്യക്ഷത വഹിച്ചു. കെ.കെ. ബാലൻ, കണ്ണൂർ എ.ഐ.എച്ച്.ടി എക്സിക്യൂട്ടിവ് ഡയറക്ടർ കെ. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ടെക്നിക്കൽ സൂപ്രണ്ട് എം. ശ്രീനാഥ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി. ബാലൻ, ജില്ല കൈത്തറി അസോസിയേഷൻ പ്രസിഡൻറ് സി. ബാലൻ, പി. സുരേഷ്, കെ. ഗോവിന്ദൻ, എ.വി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.