കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം കായക്കൊടി, പട്ടർകുളങ്ങര, ഞേണോൽതാഴ എന്നിവിടങ്ങളിലെ കടകളിലും മറ്റും നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ പാലും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കായക്കൊടിയിൽ ബേക്കറിയിൽ നിന്ന് പഴകിയ പാൽ, പലചരക്കുകടയിൽ നിന്ന് ഡാൽഡ, പാൽപ്പൊടി, ഹോർലിക്സ്, ദാഹശമനി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. മാലിന്യം കൂട്ടിയിട്ടതിനും ലൈസൻസ് ഇല്ലാത്തതിനും 7500 രൂപ പിഴ ഈടാക്കി. പുകയിലവിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാത്തതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനും അഞ്ച് പേരിൽ നിന്ന് 900 രൂപ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. നാരായണെൻറ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീശൻ, രജിഷ, ഇന്ദിര, പഞ്ചായത്ത് ജീവനക്കാരായ വിനോദ്കുമാർ, ജോജി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.