രക്ഷിതാക്കൾ കൈകോർത്തപ്പോൾ ക്രസൻറിന്‌ ലഭിച്ചത് 10 സ്മാർട്ട് ക്ലാസുകൾ

വാണിമേൽ: പത്താം തരത്തിലെ രക്ഷിതാക്കൾ കൈകോർത്തപ്പോൾ വാണിമേൽ ക്രസൻറ് ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചത് 10 സ്മാർട്ട് ക്ലാസുകൾ. ഇവ ഉൾകൊള്ളുന്ന ബ്ലോക്കി​െൻറ സമർപ്പണം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മ​െൻറർ േപ്രാജക്ടി​െൻറ ഭാഗമായാണ് ഈ അധ്യയനവർഷം സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങാൻ ശ്രമമാരംഭിച്ചത്. മാനേജ്മ​െൻറിനോടൊപ്പം രക്ഷിതാക്കളും മുന്നിട്ടിറങ്ങിയതോടെ ഹൈടെക്വത്കരണം യാഥാർഥ്യമാവുകയായിരുന്നു. സ്വിച്ച് ഓൺ വടകര ഡി.ഇ.ഒ മാണിയോത്ത് സദാനന്ദൻ നിർവഹിച്ചു. ദിലീപ് പെരുമുണ്ടച്ചേരി പദ്ധതി വിശദീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം മാനേജർ ടി. അബ്ദുറഹിമാൻ സമ്മാനിച്ചു. ടി. ആലി ഹസൻ, എം.കെ. മജീദ്, തെങ്ങലക്കണ്ടി അബ്ദുല്ല, സി.കെ. സുബൈർ, എൻ.കെ. മൂസ, കൊറ്റാല അഷ്റഫ്, വി.കെ. സാബിറ, ടി.പി. അബ്ദുൽ കരീം, കെ.പി. ആസ്യ, പി.പി. അമ്മത്, അലി വാണിമേൽ, എം.കെ. അഷ്റഫ്, ടി. സിനാൻ എന്നിവർ സംസാരിച്ചു പ്രധാനാധ്യാപകൻ സി.കെ. കുഞ്ഞബ്ദുല്ല സ്വാഗതവും മ​െൻറർ കോഒാഡിനേറ്റർ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.