കുറ്റ്യാടി: കാവിൽ-തീക്കുനി--കുറ്റ്യാടി റോഡിൽ വടയം ഭാഗത്ത് റോഡ് തോടായി. പോക്കറ്റ് റോഡിെൻറ ഓവുചാൽ അടഞ്ഞതുകാരണം തോടുവെള്ളം കവിഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. പൊതുവെ തകർന്ന് കുണ്ടും കുഴിയുമായ റോഡ് വെള്ളത്തിലുമായതോടെ യാത്രക്കാർക്ക് ദുരിതമായി. പോക്കറ്റ് റോഡിെൻറ സ്ലാബ് തുറന്ന് ഓവിലെ തടസ്സങ്ങൾ നീക്കിയാൽ പ്രശ്നം തീരുമെങ്കിലും പൊതുമരാമത്ത് അധികൃതർ അവസാന റീച്ചിെൻറ പ്രവൃത്തി തുടങ്ങുംവരെ കാത്തിരിക്കുകയാണെന്ന് പരാതിയുണ്ട്. പ്രവൃത്തി തുടങ്ങണമെങ്കിൽ മഴക്കാലം കഴിയും വരെ കാക്കണമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.