ചുണ്ടേൽ ഒലിവുമല റോഡ് തകർന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് ചുണ്ടേൽ: -ചുണ്ടേൽ-ഒലിവുമല റോഡ് തകർന്നതിൽ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം 5430 മീറ്റർ ദൂരം നിരപ്പാക്കി വീതികൂട്ടി ടാറിങ് നടത്തുന്നതിനായി നാലു കോടിയോളം രൂപയാണ് കേന്ദ്രം അനുവദിച്ചത്. അഞ്ച് വർഷത്തെ നടത്തിപ്പ് കാലാവധിയിൽ മലപ്പുറം ജില്ലയിലെ ഏറനാട് കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു ടെൻഡർ എടുത്തത്. പദ്ധതിക്ക് തുക അനുവദിച്ചത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ്. പ്രവൃത്തിയുടെ നടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന സമിതിക്കുമാണ്. പാതക്ക് നടുവിലുള്ള വലിയ കയറ്റത്തിെൻറ പുഴയോടു ചേർന്ന വശങ്ങളിലെ കല്ലുകൾ ഇളക്കിമാറ്റിയതും ജനസഞ്ചാരം കുറഞ്ഞ കാടിനോടു ചേർന്നുകിടക്കുന്ന ഭാഗത്ത് മെറ്റൽ പാകി പാലം പണിതതും മാത്രമാണ് ഇതുവരെ നടന്ന പ്രവൃത്തി. ചുണ്ടയിൽനിന്നു തുടങ്ങുന്ന ഭാഗത്തുതന്നെ റോഡിൽ വൻഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഒലിവുമല പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനാലും അങ്ങാടിയിൽനിന്ന് മൂന്നു കിലോമീറ്ററിലധികം മാറി കിടക്കുന്നതിനാലും സ്വന്തം വാഹനങ്ങളില്ലാത്തവർക്ക് ഓട്ടോയാണ് ഏക ആശ്രയം. എന്നാൽ, പാതയുടെ അവസ്ഥയിൽ ഓട്ടോ വിളിച്ചാൽ വരാത്ത സ്ഥിതിയാണ്. പ്രദേശവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒലിവുമലക്കായി കോടികളുടെ ഫണ്ട് അനുവദിച്ചത്. ഇതിൽ സന്തോഷിച്ചിരിക്കുകയായിരുന്നു ജനം. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനാകട്ടെ പ്രദേശവാസികളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പദ്ധതി നഷ്ടമെന്ന് പറഞ്ഞ് പിൻവലിയാൻ ഒരുങ്ങുകയാണിവർ. നൂറുകണക്കിന് യാത്രക്കാരും വിദ്യാർഥികളും ഉപയോഗിക്കുന്നതും ചുണ്ടേൽ-വൈത്തിരി പാതക്ക് സമാന്തരവുമായ ഈ റോഡിനായി ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഇല്ലെന്നതിൽ ജനം നിരാശയിലാണ്. അതിനാൽ, ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തയാറെടുക്കുകയാണ് പ്രദേശവാസികൾ. ഇതിനു മുന്നോടിയായി അനീഷ് ആൻറണി കൺവീനറായും കെ.കെ. തോമസ് ചെയർമാനായും ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. FRIWDL20 തകർന്ന ചുണ്ടേൽ- ഒലിവുമല റോഡ് ...................... wdl10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.