കോഴിക്കോട്ടുകാർ കലാകാരന്മാരെ പൂർണമായി ഉൾക്കൊള്ളുന്നവർ -യു.എ.ഖാദർ കോഴിക്കോട്ടുകാർ കലാകാരന്മാരെ പൂർണമായി ഉൾക്കൊള്ളുന്നവർ -യു.എ.ഖാദർ കോഴിക്കോട്: കോഴിക്കോട്ടുകാർ കലാകാരന്മാരെ അതിെൻറ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നവരാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു.എ. ഖാദർ. നാടകത്തിനുവേണ്ടി ത്യാഗങ്ങൾ അനുഭവിച്ച നിരവധി കലാകാരന്മാർ വിസ്മൃതിയിലാണെന്നും അത്തരക്കാരെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അേദ്ദഹം പറഞ്ഞു. ഡോ.കെ. ശ്രീകുമാർ രചിച്ച അരങ്ങ്, അടുത്തബെൽ, രാജാപ്പാർട്ട് എന്നീ പുസ്തകങ്ങളുടെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ആർ.വി.എം.ദിവാകരൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി. സി.എൽ. ജോസ്, നിലമ്പൂർ ആയിഷ, ഡോ.പി.വി. കൃഷ്ണൻ നായർ, കെ.ആർ. മോഹൻദാസ്, വിൽസൺ സാമുവൽ, വിജയലക്ഷ്മി ബാലൻ, തങ്കയം ശശികുമാർ എന്നിവർ സംബന്ധിച്ചു. രമേശ്കാവിൽ സ്വാഗതവും ടി. ഹരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.