തെങ്ങിലക്കടവിലെ കിണറ്റിൽ കോളറ ബാക്​ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

മാവൂർ: ഇതര സംസ്ഥാന തൊഴിലാളികളിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ച മാവൂർ ഗ്രാമപഞ്ചായത്ത് യതായി സൂചന. പ്രദേശത്തെ കിണറുകളിൽനിന്ന് ശേഖരിച്ച ജല സാമ്പിൾ പരിശോധിച്ച കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം ആണ് രോഗം പടർത്തുന്ന വിബ്രിയോ കോളറെ (Vibrio cholerae) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച രാവിലെ മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറുമെന്നാണ് വിവരം. രോഗബാധ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച പീടികമുറി കെട്ടിടത്തിനുസമീപത്തെ പഞ്ചായത്ത് പൊതുകിണറിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് സൂചന. കോളറ ലക്ഷണം കണ്ടെത്തിയതിനെതുടർന്ന് ബുധനാഴ്ചയാണ് ആരോഗ്യവകുപ്പ് അധികൃതർ ജലസാമ്പിൾ ശേഖരിച്ച് പരിശോധനക്ക് നൽകിയത്. തെങ്ങിലക്കടവ് അങ്ങാടിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ആറ് കിണറുകളിലെയും സമീപത്തെ ചെറുപുഴയിലെയും ജലസാമ്പിളാണ് ശേഖരിച്ചത്. തെങ്ങിലക്കടവിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിക്കുകയും 12 പേരിൽ കോളറ ലക്ഷണം കാണുകയും ചെയ്തിരുന്നു. ഇതിൽ ആറുപേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ജാഗ്രത പ്രഖ്യാപിക്കുകയും പ്രതിരോധപ്രവർത്തനം ഉൗർജിതമാക്കുകയും ചെയ്തിരുന്നു. മുർഷിദാബാദ് സ്വേദശികളായ ഇതരസംസ്ഥാന തൊഴിലാളികളിൽ രണ്ടുപേർ നാട്ടിൽപോയി തിരിച്ചുവന്ന ഉടനെ രോഗം കണ്ടതിനാൽ രോഗം അവിടെനിന്ന് ബാധിച്ചതാണെന്ന സംശയം ഉയർന്നിരുന്നു. കിണറ്റിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ തെങ്ങിലക്കടവിൽനിന്നുതന്നെയാണോ രോഗം പടർന്നതെന്ന സംശയമുണ്ട്. 2013ൽ സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പരിശോധനയിൽ ഗ്രാമപഞ്ചായത്തിലെ പൊതുകിണറുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.