കേന്ദ്ര സർക്കാർ മോേട്ടാർ തൊഴിലാളി മേഖല തകർത്തു -ആർ. ചന്ദ്രശേഖരൻ കേന്ദ്ര സർക്കാർ മോേട്ടാർ തൊഴിലാളി മേഖല തകർത്തു -ആർ. ചന്ദ്രശേഖരൻ കോഴിക്കോട്: കേന്ദ്ര സർക്കാർ മോേട്ടാർ തൊഴിലാളി മേഖലയെ പൂർണമായും തകർത്തെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) 45ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷ പദ്ധതിപോലും മാറ്റിമറിച്ചു. തൊഴിൽ നിയമങ്ങളും സാമൂഹികസുരക്ഷ പദ്ധതികളായ ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങളും വിവിധ കാരണങ്ങൾ പറഞ്ഞ് അട്ടിമറിക്കുകയാണ്. വർഗീയശക്തികളുടെ കടന്നുകയറ്റത്തിലൂടെ തകർന്നടിഞ്ഞ കോൺഗ്രസിെൻറ തിരിച്ചുവരവ് ഐ.എൻ.ടി.യു.സിയിലൂടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം. നിയാസ്, എം. രാജൻ, കെ. സഹദേവൻ, യു.കെ. സുകുമാരൻ, എൻ.പി. വിജയൻ, മൂസ പന്തീരാങ്കാവ് തുടങ്ങിയവർ സംസാരിച്ചു. പടം......pk03
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.