ആലങ്ങാട്: കരുമാല്ലൂർ വില്ലേജ് പരിധിയിലെ നടൻ ദിലീപിെൻറ ഭൂമിയോടുചേർന്ന് പുറമ്പോക്ക് കൈയേറ്റമുള്ളതായി ആക്ഷേപമുള്ള സ്ഥലവും സമീപപ്രദേശങ്ങളും ഡിജിറ്റൽ സംവിധാനം വഴി അളന്നുതിട്ടപ്പെടുത്തും. ആധുനിക ഇലക്ട്രോണിക് സർവേ ഉപകരണമായ 'ടോട്ടൽ സ്റ്റേഷൻ' ഇതിനായി ഉപയോഗിക്കുമെന്ന് പറവൂർ തഹസിൽദാർ അബ്ദുൽ നാസർ പറഞ്ഞു. ഭൂമിയിൽ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കോഒാഡിനേറ്റുകൾ മാർക്ക്ചെയ്ത് ഈ പോയൻറുകൾ തമ്മിലുള്ള ദൂരം ടോട്ടൽ സ്റ്റേഷൻ സർവേ ഉപകരണം വഴി അളന്നു തിട്ടപ്പെടുത്തുകയുമാണ്ചെയ്യുക. ഇതുവഴി പത്തുവർഷം കൂടുമ്പോഴുള്ള റീസർവേകൾ ഒഴിവാക്കാനും ഭൂമികൈയേറുന്നവരെ എളുപ്പത്തിൽ പിടികൂടാനും സാധിക്കും. പെരിയാറിെൻറ തീരത്തെ പുറമ്പോക്ക് കൈയേറ്റങ്ങൾ 'ടോട്ടൽ സ്റ്റേഷൻ' ഉപകരണവും ജി.പി.എസ് സംവിധാനവും ഉപയോഗിച്ച് വളരെ പെട്ടെന്നും കൃത്യതയോടെയും അളന്നു തിരിക്കാൻ കഴിയുമെന്നും തഹസിൽദാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.