നന്തിബസാർ: വെറ്റിലയെ മഞ്ഞളിപ്പുരോഗം പിടികൂടുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയുള്ള പുറക്കാട്, മുചുകുന്ന്, കീഴരിയൂർ എന്നിവിടങ്ങളിലാണ് വെറ്റിലക്ക് രോഗം പടർന്നുപിടിച്ചത്. മഞ്ഞളിപ്പ് രോഗം ബാധിച്ചാൻ വിളവെടുക്കാൻ കഴിയാതെ ഒഴിവാക്കൽ മാത്രമേ രക്ഷയുള്ളൂ. രണ്ടുമാസം കൂടുമ്പോഴാണ് സാധാരണ വിളവെടുപ്പ്. മൂന്നുമാസത്തിൽ വളപ്രയോഗവും നടത്തണം. ഒരുസെൻറ് സ്ഥലത്തു കൃഷിചെയ്യണമെങ്കിൽ ഏഴായിരം രൂപയോളംവരും. മുളക്കും ചൂടിക്കും വളത്തിനും വേറെ തുക കൂടി കണ്ടെത്തണം. ഇത്തരം രോഗം കാരണം കൃഷിനശിച്ചാൽ നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് അധികൃതഭാഷ്യം. വെറ്റില കർഷകസംഘം കോഴിക്കോട് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി, സ്ഥലം എം.എൽ.എ എന്നിവർക്ക് പ്രസിഡൻറ് ടി.പി. കുഞ്ഞിമൊയ്തീൻ, പി.ടി. ഗോപാലൻനായർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.